പോസ്റ്റില്‍ കയറാനും തകരാറുകള്‍ പരിഹരിക്കാനും ഇനി ഈ പെണ്‍പുലികളും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

പോസ്റ്റില്‍ കയറാനും തകരാറുകള്‍ പരിഹരിക്കാനും ഇനി ഈ പെണ്‍പുലികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2021, 12:13 pm IST
FacebookTwitterWhatsAppTelegram

കറന്റ് പോയാല്‍ പെട്ടെന്ന് തന്നെ നമ്മള്‍ ഇലക്ട്രിസിറ്റി ഓഫീസിലേക്കു വിളിച്ചു കാര്യം പറയുന്നു. അവിടെ നിന്നും ആളുവന്നു തകരാറുകള്‍ മനസ്സിലാക്കി പരിഹരിക്കുന്നു. ഇവിടെ നമ്മള്‍ ലൈന്‍മാനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഇനി മുതല്‍ നമ്മുടെ മുന്നിലേക്കെത്തുന്നത് ലൈന്‍ വിമനായിരിക്കും. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും കാര്യം ഉളളതു തന്നെയാണ്. പോസ്റ്റില്‍ കയറുന്നതും ലൈനിലെ തകരാറുകള്‍ തീര്‍ക്കുന്നതും പുരുഷന്മാര്‍ക്ക് മാത്രം സാധ്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇനിമുതല്‍ ഈ മേഖലകളിലേയ്‌ക്ക് സ്ത്രീകളുമുണ്ട്. ലൈന്‍മാന്‍ ചെയ്യുന്നത് പോലെ തന്നെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ലൈന്‍വിമനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് തെലുങ്കാനയിലെ രണ്ട് പെണ്‍ പുലികള്‍.

ബബൂരി സിരിഷ, വി ഭാരതി എന്നീ രണ്ടു യുവതികളാണ് തെലങ്കാന സതേണ്‍ പവര്‍ ഡിസ്ട്രിബൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടത്തിയ ജൂനിയര്‍ ലൈന്‍മാന്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ പാസായി പുതിയ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും ജോലിയ്‌ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ ജോലി അപകടമാണെന്നും പതിനെട്ട് അടി ഉയരമുള്ള വൈദ്യുത തൂണ്‍ കയറേണ്ടിവരുന്നത് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍ ലൈന്‍വുമണായി സ്ത്രീകളെ നിയമിക്കാന്‍ കഴിയില്ലെന്നും ടി എസ് എസ് പി ഡി സി പറഞ്ഞു.

അപേക്ഷ നിഷേധിക്കപ്പെട്ടു. എന്നാല്‍ അവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഇലക്ട്രീഷന്‍ വിഭാഗത്തില്‍ ഐ ടി ഐ പൂര്‍ത്തിയാക്കിയ എട്ട് സ്ത്രീകള്‍ ഇതിനായി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അതിനുള്ള അനുമതി നേടിയെടുക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഡിസംബര്‍ 23 നാണ് ബബൂരി സിരിഷയും വി ഭാരതിയും പോള്‍ ടെസ്റ്റ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലൈന്‍വിമനായി സമൂഹത്തിലേക്ക് ഇറങ്ങി. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ഇവര്‍ ഒരു പ്രചോദനം തന്നെ എന്ന് പറയാതിരിക്കാനാവില്ല.

 

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies