സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ എല്ലാവരും എത്രയും വേഗം കൊറോണ വാക്സീൻ എടുക്കണമെന്ന് യുഎഇ ഭരണാധികാരികൾ ആഹ്വാനം ചെയ്തു.വൈറസിനെതിരേ കൈക്കൊള്ളാവുന്ന ഏറ്റവും ഫലപ്രദമായ സുരക്ഷാമാർഗം വാക്സിനെടുക്കുകയെന്നതാണ് ഇതിന് മുഴുവൻ ആളുകളും തയ്യാറാവണമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ആവിശ്യപ്പെട്ടു.എത്രയും പെട്ടെന്ന് വാക്സിനെടുക്കുന്നതിലൂടെ ആരോഗ്യത്തെയും സമ്പത്തിനെയും നേട്ടങ്ങളെയും സംരക്ഷിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. ഇതുവരെ വാക്സിനെടുത്ത 1,275,000 പേർക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ നന്ദിയറിയിച്ചു.വാക്സീൻ വ്യാപകമാക്കി യുഎഇയെ കൊറോണ മുക്തമാക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു. 13 ലക്ഷത്തിലേറെപ്പേർക്കാണ് ഇതിനകം രാജ്യത്ത് വാക്സിനെടുത്തത് . ജനസംഖ്യയുടെ 50 ശതമാനം പേരിലേക്ക് ഏറ്റവും കുറഞ്ഞ സമയത്തിൽ വാക്സിനെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Comments