അങ്കമാലി എൻ ആർ ഐ അസ്സോസ്സിയേഷൻ അബുദാബി ഈ വർഷത്തെ ക്രിസ്തുമസ്സ്-പുതുവത്സരാഘോഷം മാറ്റിവച്ചുകൊണ്ട് അങ്കമാലിക്കടുത്തുള്ള മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ തവളപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാനിഭവൻ എന്ന വൃദ്ധസദനത്തിന്റെ യാത്രാ സൗകര്യത്തിനായി ഒരു വാഹനം സമ്മാനിച്ചു. സ്റ്റാനിഭവനിലെ ആരോരുമില്ലാത്ത വൃദ്ധരായ അന്തേവാസ്സികൾക്ക് തുടരെത്തുടരെയുണ്ടാകുന്ന ആശുപത്രിയാത്രകൾക്ക് ഒരു വാഹനം വളരെ അത്യാവശ്യമാണെന്ന് മനസ്സിലാക്കി അവരെ സഹായിക്കുവാനാണ് ആൻറിയ അബുദാബി പ്രതീക്ഷ സീസൺ-4 എന്ന പേരിൽ ഈ കാരുണ്യപ്രവർത്തിക്ക് മുൻകൈ എടുത്തത്. സ്റ്റാനിഭവൻ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് അങ്കമാലി എം.എൽ.എ റോജി ജോൺ, സ്റ്റാനിഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ലൂമിനയ്ക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി. ചടങ്ങിൽ ആൻറിയ അബുദാബി ചാരിറ്റി സെൽ കൺവീനർ ലതീഷ് ചുള്ളി അദ്ധ്യക്ഷനായിരുന്നു. ആൻറിയ അബുദാബി അംഗങ്ങളും നാട്ടുകാരും പങ്കെടുത്ത യോഗത്തിന് ശേഷം സ്റ്റാനിഭവൻ അന്തേവാസികൾക്ക് ഭക്ഷണവും നൽകി.
Comments