മുംബൈ: രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രാമക്ഷേത്രത്തിന് സംഭാവന നൽകിയ വിവരം അറിയിച്ചത്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചത് വളരെ സന്തോഷം നിറഞ്ഞ വാർത്തയാണെന്ന് അക്ഷയ് കുമാർ വ്യക്തമാക്കി.
ക്ഷേത്ര നിർമ്മാണത്തിനായി സംഭാവന ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഞാൻ സംഭാവന നൽകി കഴിഞ്ഞു. എല്ലാവരും ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു. ജയ് ശ്രീറാം- അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന സ്വീകരിക്കൽ പരിപാടിയ്ക്ക് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് തുടക്കം കുറിച്ചത്. ഫെബ്രുവരി 27 വരെയാണ് സംഭാവന സ്വീകരിക്കൽ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിങ്ങനെ നിരവധി പ്രമുഖർ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കഴിഞ്ഞു. 100 കോടിയോളം രൂപ ഇതുവരെ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നാണ് ശ്രീരാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.
बहुत खुशी की बात है कि अयोध्या में हमारे श्री राम के भव्य मंदिर का निर्माण शुरू हो चूका है…अब योगदान की बारी हमारी है l मैंने शुरुआत कर दी है, उम्मीद है आप भी साथ जुड़ेंगे l जय सियाराम 🙏🏻 pic.twitter.com/5SvzgfBVCf
— Akshay Kumar (@akshaykumar) January 17, 2021
Comments