റിയാദ് : 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദി അറേബ്യയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 6329 കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 170 പുതിയ കൊറോണ വൈറസ് കേസുകളും, 161 രോഗമുക്തിയും കൂടി പുതുതായി രേഖപ്പെടുത്തിയതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 365099 ഉം, രോഗമുക്തി 356848 ഉം കടന്നു. ആകെ രോഗബാധിതരിൽ 1922 രോഗികൾ മാത്രമാണ് നിലവിൽ
ചികിത്സയിൽ കഴിയുന്നത്. അതിൽ 317 പേരുടെ നില ഗുരുതരമാണ് എന്നും ആരോഗ്യമന്ത്രാലായം വ്യക്തമാക്കി.
Comments