വാഷിംഗ്ടൺ: കൊറോണ വ്യാപനം ശക്തമായി തുടരുന്നതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അമേരിക്ക. യാത്രാവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന മുന്നറിയിപ്പാണ് പ്രസിഡന്റ് ബൈഡൻ അറിയിച്ചിരിക്കുന്നത്. ബ്രിട്ടൺ, ബ്രസീൽ, അയർലന്റ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നീ പ്രദേശങ്ങളിൽ നിന്ന് വിദേശികൾക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നാണ് സൂചന. ട്രംപ് അവസാന നിമിഷം എടുത്തുകളഞ്ഞ എല്ലാ നിയന്ത്രണങ്ങളും പുന:സ്ഥാപിച്ചു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം അമേരിക്കയിലും കണ്ടെത്തിയതോടെയാണ് തീരുമാനം കടുപ്പിക്കുന്നത്. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും കർശനമാക്കി കഴിഞ്ഞു. പുറം രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് എത്താൻ അനുവാദമുള്ളവരുടെ ക്വാറന്റൈൻ സംവിധാനവും നിർബന്ധമാക്കി. വാക്സിൻ നൽകൽ കൂടുതൽ വ്യാപിപ്പി ക്കാനും നിർദ്ദേശം നൽകി. നൂറു ദിവസത്തിനുള്ളിൽ പത്തു കോടിപേർക്ക് വാക്സിൻ നൽകലാണ് ലക്ഷ്യം.
Comments