മലയാള സിനിമാ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ. ചിത്രത്തെ കുറിച്ചുള്ള ഓരോ വാർത്തകളും വിശേഷങ്ങളും സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ പ്രഖ്യാപനവുമെല്ലാം സൈബറിടങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഇപ്പോൾ സിനിമയെ കുറിച്ചുള്ള മറ്റൊരു വിശേഷമാണ് സൈബർ ലോകത്തെ ചർച്ചാ വിഷയം. ഒറ്റക്കൊമ്പന്റെ ഭാഗമാകാൻ മലയാളികളുടെ പ്രിയ താരം ബിജു മേനോനും എത്തുന്നുവെന്നതാണ് പുതിയ വിശേഷം. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം തന്റെ ഫേസബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ ബിജുമേനോന്റെ ലുക്കും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ബിജു മേനോന്റെ സാന്നിദ്ധ്യം തങ്ങളുടെ പ്രൊജക്ടിനെ കൂടുതൽ ചലനാത്മകവും ഉത്സാഹ പൂർണവുമാക്കുമെന്ന് ടോമിച്ചൻ മുളകുപാടം പറഞ്ഞു. സുരേഷ് ഗോപിയും താരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ബിജു മേനോൻ ഒറ്റക്കൊമ്പന്റെ ഭാഗമാകുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് മാത്യു തോമസാണ്. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഷിബിൻ ഫ്രാൻസാണ് ഒറ്റക്കൊമ്പന്റെ തിരക്കഥ ഒരുക്കുന്നത്. അറ്റാക്ക് ടു ഡിഫൻഡ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. പുലിമുരുകന് ഛായാഗ്രഹണം നിർവ്വഹിച്ച ഷാജികുമാറാണ് ഒറ്റക്കൊമ്പനും ക്യാമറ ഒരുക്കുന്നത്.
Welcome on-board dear Biju Menon! So glad to have you as part of Ottakkomban#MathewsThomas Tomichan Mulakuppadam #ShibinFrancis #ShajiKumar #HarshavardhanRameshwar Mulakuppadam Films
Posted by Suresh Gopi on Friday, January 29, 2021
Hearty Welcome the all time favorite of Mollywood Biju Menon to Ottakkomban family and your presence is going to make our project more dynamic and spirited.
Posted by Tomichan Mulakuppadam on Friday, January 29, 2021















