മെക്സികോ സിറ്റി : കൊറോണ വാക്സിനായി ഇന്ത്യയെ സമീപിച്ച് കൂടുതൽ ലോകരാജ്യങ്ങൾ. ഇന്ത്യയിൽ വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ മെക്സികോ ഇറക്കുമതി ചെയ്യും. മെക്സിൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ആണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വാക്സിൻ രാജ്യത്തിന് അകത്തുതന്നെ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനായി മെക്സികോയും, അർജന്റീനയും വാക്സിൻ നിർമ്മാതാക്കളായ ആസ്ട്രാ സെനേകയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെയാണ് ഇന്ത്യയിൽ നിന്നും രാജ്യം വാക്സിൻ ഇറക്കുമതി ചെയ്യുന്നത്. ഫെബ്രുവരി മാസം മുതൽ വാക്സിൻ ഡോസുകൾ ഇറക്കുമതി ചെയ്യുക. ആദ്യഘട്ടത്തിൽ 8,70,000 ഡോസുകളാണ് ഇന്ത്യയിൽ നിന്നും മെക്സികോ വാങ്ങുന്നത്.
അതേസമയം രാജ്യത്ത് ഫൈസർ വാക്സിന്റെ വിതരണം ഫെബ്രുവരി 10 മുതൽ പുന:രാരംഭിക്കുമെന്ന് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ അറിയിച്ചു. ഫൈസറിന്റെ 1.5 മില്യൺ ഡോസ് വാക്സിനുകൾ രാജ്യത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം വേഗത്തിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments