കീമോതെറാപ്പി ചെയ്തില്ല; കാരറ്റ് ജ്യൂസ് കുടിച്ച് കാൻസർ ഭേദമാക്കാൻ ശ്രമിച്ച് യുവതി; ദിവസവും കഴിച്ചത് 13 കപ്പ് ജ്യൂസ്; ഒടുവിൽ..
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

കീമോതെറാപ്പി ചെയ്തില്ല; കാരറ്റ് ജ്യൂസ് കുടിച്ച് കാൻസർ ഭേദമാക്കാൻ ശ്രമിച്ച് യുവതി; ദിവസവും കഴിച്ചത് 13 കപ്പ് ജ്യൂസ്; ഒടുവിൽ..

Janam Web Desk by Janam Web Desk
May 17, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

രോഗം ബാധിച്ചാൽ എല്ലാവരും ഡോക്ടറെ സമീപിക്കുന്നതാണ് പതിവ്. തുടർന്ന് ആശുപത്രിയിൽ നിന്ന് നൽകുന്ന നിർദ്ദേശങ്ങൾ പിൻതുടരും. എന്നാൽ ചിലർ ഡോക്ടറെ കാണാതെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന പരിഹാര മാർഗങ്ങളേയാണ് ആശ്രയിക്കുന്നത്. ഇന്റർനെറ്റിൽ നിന്നുള്ള പൊടിക്കൈകൾ രോ​ഗം മാറ്റുമെന്ന് പ്രതീക്ഷിച്ച് അവതാളത്തിലായ യുകെ സ്വദേശിനിയാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

39-കാരി ഐറീന സ്റ്റോയ്‌നോവ 2021 മുതൽ കാൻസർ ബാധിതയാണ്. അർബുദം ഭേദമാകാൻ സോഷ്യൽമീഡിയയിൽ നിന്ന് ഐറീന കണ്ടെത്തിയ പരിഹാരമായിരുന്നു കാരറ്റ് ജ്യൂസ്. സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ച വ്യാജവീഡിയോ ആയിരുന്നു ഇതിനാധാരം. കാരറ്റ് ജ്യൂസ് കുടിച്ചാൽ കാൻസർ മാറുമെന്ന് വിശ്വസിച്ച യുവതി വീഡിയോയിൽ നിർദേശിച്ചിരുന്നത് പ്രകാരം ജ്യൂസ് കുടിക്കാൻ തുടങ്ങി. ദിവസവും 13 കപ്പ് കാരറ്റ് ജ്യൂസ് ഐറീന കുടിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ യുവതിയുടെ നില മോശമാകാൻ തുടങ്ങി. കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ ഉപേക്ഷിച്ച് വീട്ടുവൈദ്യവുമായി അവർ മുന്നോട്ട് പോയി. എന്നാൽ വൈകാതെ തന്നെ ഐറീന വീണു. സോഷ്യൽമീഡിയയിൽ പ്രചരിച്ച വ്യാജ വാർത്ത വിശ്വസിച്ച് നീങ്ങിയതിന്റെ ഫലമായി ഇപ്പോൾ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലാണ് ഐറീന.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് നേരാംവണ്ണം ശ്വാസമെടുക്കാൻ പോലും ഐറീനയ്‌ക്ക് പ്രയാസമായിരുന്നു. കാരണം ശ്വാസകോശത്തിലടക്കം ദ്രാവകം കയറിയ നിലയിലാണ് യുവതി എത്തിയതെന്നും അപകടകരമായ ആഹാരക്രമീകരണം കാരണം ഒറ്റയടിക്ക് 20 കി.​ഗ്രാം തൂക്കമായിരുന്നു യുവതി കുറഞ്ഞതെന്നും ഡോക്ടർമാർ പറയുന്നു.

സാമൂഹിക മാദ്ധ്യമങ്ങളെ സമ്പൂർണമായും വിശ്വസിച്ച് ജീവിക്കുന്നവർ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐറീനയുടെ അവസ്ഥ വലിയൊരു പാഠമാണ്. രോഗം ഭേദമാകാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്ന രീതിക്കെതിരെ മെഡിക്കൽ കൗൺസിലടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: cancerjuicecarrot
ShareTweetSendShare

More News from this section

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

Latest News

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies