ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; രാജ്യത്തിന്റെ ആണവശക്തി വർദ്ധിപ്പിക്കുമെന്ന് കിം ജോങ് ഉൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; രാജ്യത്തിന്റെ ആണവശക്തി വർദ്ധിപ്പിക്കുമെന്ന് കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 07:15 am IST
Facebook
Twitter
WhatsAppTelegram

സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. സർക്കാർ വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ ആണവശക്തി വർദ്ധിപ്പിക്കുമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രതിജ്ഞ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ബാലിസ്റ്റിക് മിസൈലിന്റെ കൃത്യത വിലയിരുത്തുന്നതിനായി നടത്തിയ ദൗത്യമാണിതെന്നാണ് മിസൈൽ വിക്ഷേപണത്തെക്കുറിച്ച് കിം ജോങ് ഉൻ പറഞ്ഞത്.

കിഴക്കൻ കടലിലേക്ക് ആണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. കിം ജോങ് ഉൻ നേരിട്ട് എത്തിയാണ് വിക്ഷേപണത്തിന് നേതൃത്വം നൽകിയത്. പരീക്ഷണം വിജയമായിരുന്നുവെന്നും, കിം ജോങ് ഉൻ പൂർണ സംതൃപ്തി പ്രകടിപ്പിച്ചുവെന്നും കെസിഎൻഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കിം ജോങ് ഉൻ സൈനിക ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രം സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ ആണവശക്തി കണ്ടാൽ ശത്രുക്കൾ ഭയപ്പെടുമെന്നും, അത് തീയിൽ കളിക്കാതെ ഇരിക്കാൻ അവരെ പ്രേരിപ്പിക്കുമെന്നും കിം ജോങ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ദക്ഷിണ കൊറിയയും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ കടലിലേക്ക് ഉത്തരകൊറിയ വിക്ഷേപിച്ചുവെന്നാണ് ദക്ഷിണ കൊറിയ ആരോപിച്ചത്. ഉത്തരകൊറിയയിലെ കിഴക്കൻ വൊസാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളെന്ന് തോന്നുന്ന വസ്തുക്കൾ കടലിലേക്ക് വിക്ഷേപിച്ചുവെന്നാണ് ദക്ഷിണ കൊറിയ സംഭവത്തെ വിശേഷിപ്പിച്ചത്.

മിസൈലുകൾ 300 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചുവെന്നാണ് സോൾ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചത്. ഉത്തരകൊറിയ കൂടുതൽ വിക്ഷേപണങ്ങൾ നടത്തുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുന്നുണ്ടെന്നും, രാജ്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയും ജപ്പാനുമായും ദക്ഷിണ കൊറിയ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഉത്തരകൊറിയ റഷ്യയിലേക്ക് ആയുധങ്ങൾ അയയ്‌ക്കുന്നുണ്ടെന്നും, യുഎൻ ഉപരോധം മറികടന്നുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നുമാണ് ജപ്പാന്റെയും അമേരിക്കയുടേയും നിലപാട്. കഴിഞ്ഞ മാസം ഉത്തരകൊറിയ ക്രൂയിസ് മിസൈലുകളും റോക്കറ്റുകളും ഉൾപ്പെടെ പരീക്ഷിച്ചിരുന്നു.

Tags: North KoreaKIM JONG UNsouth koreaFEATURED2
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies