വിവാഹ വേദിയായി കടൽ; വെള്ളത്തിനടിയിൽ 60 അടി താഴ്ച്ചയിൽ വിവാഹിതരായി ചിന്നദുരൈയും ശ്വേതയും; വൈറലായി വീഡിയോ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹ വേദിയായി കടൽ; വെള്ളത്തിനടിയിൽ 60 അടി താഴ്‌ച്ചയിൽ വിവാഹിതരായി ചിന്നദുരൈയും ശ്വേതയും; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2021, 05:56 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് വിവാഹം. എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരവും വ്യത്യസ്തവുമായ രീതിയിൽ വിവാഹം നടത്താനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ നടന്ന ഒരു വിവാഹ വാർത്തയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

തമിഴ്‌നാട് സ്വദേശികളായ ചിന്നദുരെയുടെയും ശ്വേതയുടെയും വിവാഹമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. എന്താണ് ഈ വിവാഹത്തിന്റെ പ്രത്യേകതയെന്നല്ലേ… മറ്റൊന്നുമല്ല, ഈ വിവാഹം നടന്നിരിക്കുന്നത് കടലിനടിയിൽ വെച്ചാണ്. ചെന്നൈയിലെ നീലൻകാരായി തീരത്ത് വെള്ളത്തിനടിയിൽ 60 അടി താഴ്‌ച്ചയിലായിരുന്നു ഇവരുടെ വിവാഹം.

തിങ്കളാഴ്‌ച്ച രാവിലെ 7.30 നാണ് കടലിനെ സാക്ഷിയാക്കി ചിന്നദുരൈ ശ്വേതയുടെ കഴുത്തിൽ താലി ചാർത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനീയറും സ്‌കൂബാ ഡൈവറുമാണ് ചിന്നദുരൈ. വിവാഹ വസ്ത്രത്തിന് പുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചാണ് ഇരുവരും കടലിനടിയിലേക്ക് പോയത്. വിവാഹം വെള്ളത്തിനടിയിൽ വെച്ച് വേണമെന്നുള്ളത് ചിന്നദുരൈയുടെ വലിയ ആഗ്രഹമായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ ആദ്യം ശ്വേതയുടെ വീട്ടുകാർ എതിർത്തെങ്കിലും ശ്വേതയുടെ താത്പര്യ പ്രകാരം തീരുമാനം മാറുകയായിരുന്നു.

പിന്നീട് ശ്വേത സ്‌കൂബ ഡ്രൈവിംഗ് പഠിച്ചു. ചിന്നദുരൈ അംഗീകൃത സ്‌കൂബ ഡൈവറാണെങ്കിലും ശ്വേത വിവാഹത്തിന് വേണ്ടി മാത്രം ഒരു മാസത്തെ പരിശീലനം നേടുകയായിരുന്നു. 45 മിനിട്ട് നേരം വെള്ളത്തിനടിയിൽ ചെലവഴിച്ച ശേഷമായിരുന്നു വിവാഹ ചടങ്ങുകൾ.

കടലിനടിയിൽ വെച്ച് പൂച്ചെണ്ട് നൽകിയ ശേഷം ചിന്നദുരൈ ശ്വേതയുടെ കഴുത്തിൽ താലി ചാർത്തുകയായിരുന്നു. തന്റെ ജീവിതത്തിന്റെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു വിവാഹ നിമിഷമെന്ന് ശ്വേത പറഞ്ഞു. കടൽ ജീവികൾക്കിടയിൽ വെള്ളത്തിനടിയിൽ വിവാഹം കഴിക്കുന്നത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് ചിന്നദുരൈ വ്യക്തമാക്കി. താലി കെട്ടിന് ശേഷം കരയിലെത്തിയാണ് മറ്റ് വിവാഹ ചടങ്ങുകൾ ഇരുവരും പൂർത്തിയാക്കിയത്. തീരദേശ പോലീസിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു വിവാഹം.

ShareTweetSendShare

More News from this section

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies