പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 09:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, വിദ്യാർഥി പ്രതിഷേധങ്ങൾ എന്നിവയെ തുടർന്ന് ദേശീയ പരീക്ഷാ ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) വൻ അഴിച്ചുപണി. വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 47 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി.

പരീക്ഷാ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനും ഉത്തരവാദിത്തം ഉറപ്പാക്കാനുമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ക്രമക്കേടുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പെടെ ശക്തമായ നിയമനടപടികളും സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

നീറ്റ്, ജെഇഇ, സിയുഇടി ഉൾപ്പെടെ രാജ്യത്തെ പ്രധാന ദേശീയ പ്രവേശന പരീക്ഷകൾ നടത്തുന്ന എൻടിഎ അടുത്തകാലത്തായി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളുടെ പേരിൽ കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതോടെയാണ് പരീക്ഷാ നടത്തിപ്പ് സംവിധാനം സമഗ്രമായി പരിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

പരീക്ഷാ സുരക്ഷ ശക്തമാക്കുന്നതിനായി ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലും ഔട്ട്‌സോഴ്സിംഗ് രീതിയിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

അതേസമയം, പരീക്ഷാ തട്ടിപ്പുകൾക്കും പേപ്പർ ചോർച്ചയ്‌ക്കുമെതിരെ കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത ആഴ്ച പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പേപ്പർ ചോർച്ച തടയാൻ ശക്തമായ പുതിയ നിയമം ഉടൻ കൊണ്ടുവരുമെന്ന് ഉറപ്പുനൽകിയിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കാനും സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ചോദ്യപേപ്പർ ചോർച്ച നടത്തിയാൽ 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. പുതിയ ഭേദഗതിയോടെ ഇത് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ആക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. സംഘടിത പരീക്ഷാ തട്ടിപ്പുകൾക്ക് 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയും ഉൾപ്പെടുന്ന കർശന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയേക്കും.

Tags: National Testing Agencyterminates 47 officials
ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

Latest News

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies