പാൻസറും ഡിഫൻഡറും സംയുക്തമായി നിർമ്മിക്കും ; പടക്കപ്പലുകൾക്ക് സാങ്കേതിക പിന്തുണ ; റഷ്യ - ഇന്ത്യ നിർണായക പ്രഖ്യാപനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൻസറും ഡിഫൻഡറും സംയുക്തമായി നിർമ്മിക്കും ; പടക്കപ്പലുകൾക്ക് സാങ്കേതിക പിന്തുണ ; റഷ്യ – ഇന്ത്യ നിർണായക പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2021, 02:43 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : റഷ്യയുമായി പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ. വിവിധ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ കരാറായതിനു പിന്നാലെ പുതിയ പ്രതിരോധ സംവിധാനങ്ങൾ സംയുക്തമായി നിർമ്മിക്കാനും ധാരണ. എയ്‌റോ ഇന്ത്യയുടെ ഭാഗമായാണ് നിർണായക പ്രഖ്യാപനങ്ങൾ പുറത്തുവന്നത്.

തൽവാർ പടക്കപ്പലുകൾക്കും 877ഇകെ‌എം അന്തർവാഹിനികൾക്കും റഷ്യൻ സാങ്കേതിക പിന്തുണ ഉറപ്പാക്കാൻ ധാരണയായി. റഷ്യയുടെ മികച്ച വ്യോമ പ്രതിരോധ സംവിധാനമായ പാൻസർ എസ്1 , തോർ എം2കെ‌എം എന്നിവയും സംയുക്തമായി നിർമ്മിക്കും. വ്യോമ പ്രതിരോധ ആർട്ടിലറിയായ ഡിഫൻഡർ, ഇൻഫൻട്രി കോം‌ബാറ്റ് വാഹനമായ ബൂമറാംഗ് തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടുന്നു. ടി -72, 90 ടാങ്കുകളുടെ ഓക്സിലറി പവർ യൂണിറ്റും ഇരു രാജ്യങ്ങളും സംയുക്തമായി നിർമ്മിക്കും.

വാട്ടർ ലാൻഡിംഗ് / ടേക്ക് ഓഫ് ഡ്രോണുകളും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും നിർമ്മിക്കുന്നതിൽ ഒരുമിക്കാനും ധാരണയായി. ഇന്ത്യയ്‌ക്കും ആഗോള തലത്തിലും ആവശ്യമായ രീതിയിൽ ആളില്ലാ വിമാനങ്ങളും നിർമ്മിക്കുമെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

പ്രതിരോധ രംഗത്ത് ഇന്ത്യയുടെ നിർണായക പങ്കാളിയാണ് റഷ്യ. സുഖോയ് , മിഗ് വിമാനങ്ങളും ചക്ര അന്തർവാഹിനിയും റഷ്യയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്ക് മുതൽക്കൂട്ടായ ആയുധങ്ങളാണ്. റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനവും കരാർ അനുസരിച്ച് ഉടൻ ഇന്ത്യക്ക് കൈമാറും. ചൈനയുമായുള്ള സംഘർഷം ആരംഭിച്ച ഉടൻ തന്നെ മിഗ് , സുഖോയ് വിമാനങ്ങൾക്ക് ഇന്ത്യ കരാർ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പാൻസർ, തോർ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കുമെന്ന നിർണായക പ്രഖ്യാപനം വന്നത്.

Tags: india-russiaAERO INDIA 2021
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies