പുതിയ സഫാരിയുടെ ബുക്കിംഗ് ആരംഭിച്ചു; വിതരണം 22 മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ സഫാരിയുടെ ബുക്കിംഗ് ആരംഭിച്ചു; വിതരണം 22 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2021, 05:05 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ടാറ്റാ സഫാരിയുടെ പുതുക്കിയ പതിപ്പിനുള്ള ബുക്കിംഗ് ആരംഭിച്ചു. ടാറ്റയുടെ വെബ്സൈറ്റ് വഴിയോ ഡീലർഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാനാകും. 30,000 രൂപയാണ് ബുക്കിംഗ് തുക. ഇത് തിരികെ ലഭിക്കാവുന്നതാണ്. ഫെബ്രുവരി 22ന് പുതിയ സഫാരിയുടെ പൂർണമായ വില പുറത്ത് വിടും, വിതരണവും ഇതോടൊപ്പം ആരംഭിക്കും.

പുതിയ സഫാരിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടാറ്റാമോട്ടോർസ് പാസഞ്ചർ വെഹിക്കിൾ ബിസ്നസ് യൂണിറ്റ് പ്രസിഡൻറ് ഷൈലേഷ് ചന്ദ്ര പറഞ്ഞു. ഞങ്ങളുടെ ഐക്കോണിക് ബ്രാൻറായ സഫാരിയുടെ പുതിയ പതിപ്പ് ശക്തമായി വിപണിയിലിറക്കാനാണ് തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. ഇന്ന് മുതൽ സഫാരി പ്രദർശനത്തിനും ടെസ്റ്റ് ഡ്രൈവിനും ബുക്കിനും ലഭ്യമായി തുടങ്ങും. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അഭിമാനവും കരുത്തും സന്തോഷവും പകരുന്നതായിരിക്കും പുതിയ സഫാരിയെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ക്ലാസ് ഫീച്ചറുകളോടെയാണ് പുതിയ സഫാരി വിപണിയിലേക്കെത്തുന്നത്.

മികവുറ്റ എക്സ്റ്റീരിയർ:
സഫാരിയുടെ തനത് പ്രത്യേകതകൾ നിലനിർത്തികൊണ്ടാണ് പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലാവണ്യത്തോടെയുള്ള ഗ്രിൽ, സൂക്ഷ്മതയോടെയുള്ള സ്റ്റെപ്പ്ഡ് റൂഫ്, പ്രൗഢമായ ടെയിൽ ഗെയ്റ്റ് ഇവയെല്ലാം വാഹനത്തിന് കാഴ്‌ച്ചയിൽ അൾട്രാ പ്രീമിയം അനുഭവം നൽകുന്നതാണ്. ഗാംഭീര്യമാർന്ന സഫാരിയുടെ ആകൃതിക്ക് അനുയോജ്യമായ വിധം മികവുറ്റ വീൽ ആർച്ച്, ആർ 18 ഡയമണ്ട് കട്ട് അലോയ് എന്നിവ ചേരുന്നതോടെ കരുത്തുറ്റതായി വാഹനം മാറുന്നു. ക്രോം സൂക്ഷ്മമായി കൈകാര്യം ചെയ്തിരിക്കുന്നത് പുതിയ സഫാരിയെ തിളക്കമുള്ളതാക്കുന്നു.

ആകർഷകമായ പ്രീമിയം ഇൻറീരിയർ:
ക്ലാസിക്കായതും സുഖപ്രദവുമായ അനുഭവം ലഭിക്കുന്ന വിധത്തിലാണ് ഉൾഭാഗം തയ്യാറാക്കിയിരിക്കുന്നത്. വൈദഗ്‌ദ്ധ്യത്തോടെ ഒരുക്കിയിരിക്കുന്ന ഇന്റീരിയർ വിവിധ സവിശേഷതകളുടെ തിരഞ്ഞെടുപ്പുകൾ കൂടി സാധ്യമാക്കുന്നതോടെ കൂടുതൽ ആകർഷകമാകുന്നു. ആഷ് വുഡ് ഡാഷ് ബോർഡ്, വിഭാഗത്തിലെ തന്നെ മികച്ച പനോരമിക് സൺ റൂഫ്, കാപ്റ്റൻ സീറ്റുകൾ, സ്ഥലസൗകര്യമുള്ള 3 നിര സീറ്റ് എന്നിവ വാഹനപ്രേമികളെ സഫാരി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

പുതിയ സഫാരി 170 പിഎസ് ക്രിയോട്ടക് ഡീസൽ എഞ്ചിനൊപ്പം 6സ്പീഡ് ഓട്ടോമാറ്റിക്/മാനുവൽ ട്രാൻസ്മിഷൻ സവിഷേതകൂടി ചേർന്നതാണ്. 9 ജെബിഎൽ സ്പീക്കർ, 8.8” ഫ്ലോട്ടിംഗ് ഐലൻറ് ഇൻഫോടെയ്മെൻറ് സംവിധാനം, ‘ഇൻ-ടച്ച്’ ഇൻറർഫേയ്സ് മികവ്,  ഐആർഎ കണക്ടറ്റഡ് കാർ ടെക്നോളജി, ഓട്ടോ ഹെൽഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ബോസ് മോഡ്ഇങ്ങനെ നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..

ഇംപാക്ട് 2.0 ഡിസൈൻ ലാൻറ് റോവർറിന്റെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ ഒഎംഇജിഎആർസി ആർക്കിടെക്ട് സാങ്കേതിക വിദ്യയാണ് വാഹനം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies