കൊച്ചി: ട്വന്റി 20 പോലെ പുതിയ സിനിമ പുറത്തിറക്കാനൊരുങ്ങി താരസംഘടനയായ അമ്മ. സംഘടനയുടെ കൊച്ചി കലൂരിലുള്ള പുതിയ അസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കവെ പ്രസിഡന്റ് മോഹൻലാലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ റിലീസും മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നടത്തി.
ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം പ്രിയദർശനും ടികെ രാജീവ് കുമാറും ചേർന്നാണ് നിർവ്വഹിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ്. കഥ, തിരക്കഥ, സംഭാഷണം രാജീവ് കുമാറിന്റേതാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമാ മേഖലയ്‌ക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വിന്റി 20 പോലൊരു ചിത്രം ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു.

സിനിമയിൽ ഏകദേശം 135ഓളം പ്രവർത്തകർക്ക് അഭിനയിക്കാൻ അവസരം ലഭിക്കും. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രത്തിന്റെ പേര് നിർദ്ദേശിക്കാൻ പ്രേക്ഷകർക്കും സംഘടന അവസരം ഒരുക്കുന്നുണ്ട്. അതിന്റെ വിശദവിവരങ്ങൾ ഉടൻ അറിയിക്കുമെന്നും സംഘടന അറിയിച്ചു.















