വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടി വേഗത്തിലാ ക്കാൻ യു.എസ് സെനറ്റ്. അമേരിക്കയിലെ കാപ്പിറ്റോൾ ആക്രമണത്തിൽ നേതൃത്വം വഹിച്ചതിന്റെ പേരിലുള്ള നടപടിയാണ് ഇംപീച്ച്മെന്റിലേക്ക് എത്തിച്ചത്. അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ ഇംപീച്ച്മെന്റാണ് നടക്കാൻ പോകുന്നത്. വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കാനാണ് ശ്രമം.
സെനറ്റിന്റെ ഭൂരിപക്ഷ വിഭാഗത്തിന്റെ തലവനായ ചാൾസ് ഷൂമറും ന്യൂനപക്ഷ വിഭാഗത്തിന്റെ തലവനായ മിച്ച് മക്കോനെല്ലും തമ്മിൽ ഇംപീച്ച്മെന്റ് നടപടിക്രമങ്ങൾ ചർച്ച ചെയ്തു. നാളെ മുതൽ നടപടിക്രമങ്ങൾക്ക് തുടക്കമാകുമെന്നാണ് സെനറ്റ് വൃത്തങ്ങൾ പറയുന്നത്. ട്രംപിനെതിരായ ആരോപണങ്ങൾ കൃത്യവും തെളിവുകളെല്ലാം സ്പഷ്ടവുമാണ്. അതിനാൽ കൂടുതൽ വാഗ്വാദങ്ങൾക്കോ തർക്കങ്ങൾക്കോ സാദ്ധ്യതയില്ലെന്നും സെനറ്റ് അംഗങ്ങൾ ഭരണപ്രതിപക്ഷ ഭേദമില്ലാതെ അറിയിച്ചു.
വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇംപീച്ചമെന്റ് നടപടികൾ പൂർത്തിയാക്കാനാണ് സെനറ്റ് ഉദ്ദേശിക്കുന്നത്. ഇതിന് പി്ന്നാലെ ബൈഡന്റെ കൊറോണ പ്രതിരോധ നടപടികളുടെ പുതിയ പ്രഖ്യാപനവും നടത്തുമെന്നാണ് ഡെമോക്രാറ്റുകൾ തീരുമാനിച്ചിരിക്കുന്നത്.
Comments