വാഷിംഗ്ടൺ: ഖമൈനിക്കെതിരായ നയത്തിൽ നിന്നും ഉടൻ പിന്നോട്ടില്ലെന്ന് ജോ ബൈഡൻ. ഇറാനെതിരായ സാമ്പത്തിക പ്രതിരോധ രംഗത്തെ ഉപരോധം പിൻവലിക്കാൻ അയത്തൊള്ള ഖമൈനി അമേരിക്കയ്‌ക്ക് അന്ത്യശാസനം നൽകിയതിനോടാണ് ബൈഡന്റെ പ്രതികരണം. 2015ലെ ആണവ നിർവ്യാപന കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തിടത്തോളം ഇറാനെതിരായ ഉപരോധങ്ങളിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണ് ജോ ബൈഡനും എടുത്തി രിക്കുന്നത്. 2018ൽ ട്രംപ് ഇറാനെതിരെ ഉപരോധം ശക്തമാക്കിയത് തുടരുകായണ്.
ഇറാന്റെ ആണവ പദ്ധതികൾ സമാധാനത്തിന് വേണ്ടിയാണെന്നാണ് ഖമൈനി പറയുന്നത്. എന്നാൽ അന്താരാഷ്‌ട്ര സംഘത്തിനെ കബളിപ്പിച്ച് പ്രതിരോധ വകുപ്പ് ആണവായുധം കൈകാര്യം ചെയ്യുന്നുവെന്ന് അമേരിക്ക തെളിവ് നിരത്തിയിരുന്നു. ഇറാന്റെ സൈനിക കമാന്ററുടേയും ആണവ ശാസ്ത്രജ്ഞന്റേയും വധം അമേരി ക്കയുടെ അറിവോടെ നടന്നതാണെന്നും ഇറാൻ ആവർത്തിക്കുകയാണ്.
2019 ജൂലൈ മാസത്തിൽ അമേരിക്കയുടെ നയങ്ങളെ ഇറാൻ തള്ളിയിരുന്നു. 20ശതമാനം ശുദ്ധീകരണം മാത്രമാണ് തങ്ങൾ നടത്തുന്നതെന്നാണ് ഇറാൻ പറയുന്നത്. 90 ശതമാനം ശുദ്ധീകരിച്ച യുറേനിയമാണ് ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിന് അന്താരാഷ്‌ട്രതലത്തിൽ തീരുമാനിച്ചിരിക്കുന്ന അളവ് ഇറാൻ മറികടന്നെന്നാണ് അമേരിക്ക ആരോപിക്കുന്നത്.















