സിനിമയ്ക്ക് വേണ്ടി ഒരു ടിപ്പറിന്റെ മേക്ക് ഓവർ; വൈറലായി ചിത്രങ്ങൾ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയ്‌ക്ക് വേണ്ടി ഒരു ടിപ്പറിന്റെ മേക്ക് ഓവർ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 02:15 pm IST
Facebook
Twitter
WhatsAppTelegram

ഒരു സിനിമയില്‍ ടിപ്പര്‍ ലോറി മേക്കോവറിലൂടെ ശ്രദ്ധേയമായ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ‘മിഷന്‍ C’ എന്ന സിനിമയിലെ ടിപ്പര്‍ലോറിയാണ് ഇപ്പോള്‍ സംസാരവിഷയം. അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇരുപത്തഞ്ചു വര്‍ഷത്തിലേറെയായി കലാസംവിധാന രംഗത്തേ നിറ സാനിദ്ധ്യമായ സഹസ് ബാലയാണ് . നമ്പര്‍ 1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന സിനിമയിലൂടെയാണ് സഹസ് ബാല കലാസംവിധായക രംഗത്തേയ്‌ക്ക് ചുവടുവെയ്‌ക്കുന്നത്.

ടിപ്പര്‍ ലോറിയുടെ പുതിയ മുഖവും അതിനു പിന്നിലെ കഷ്ടപ്പാടുകളെ കുറിച്ചും സഹസ് ബാല പറയുന്നതിങ്ങനെയാണ്. ‘മിഷന്‍ C’ യുടെ ചിത്രീകരണം രാമക്കല്‍ മേട്ടിലാണ് പ്ലാന്‍ ചെയ്തത്. കലാസംവിധായകനായി നിയമിച്ചത് തന്നെ ആയിരുന്നുവെങ്കിലും സെറ്റിലേക്ക് രണ്ടോ മൂന്നോ അസിസ്റ്റന്‍റ്സിനെ അയച്ചാല്‍ മതിയെന്ന് സംവിധായകന്‍ പറഞ്ഞു. സിനിമയുടെ ബഡ്ജറ്റ് ചെറുതായതുകൊണ്ടും കലാസംവിധാനത്തിന് അത്ര ഭയങ്കരമായ ജോലികള്‍ ഇല്ലാത്തതുകൊണ്ടുമാണ് സംവിധായകന്‍ അങ്ങനെ പറഞ്ഞതെങ്കിലും ആ സിനിമയ്‌ക്കുവേണ്ടി വര്‍ക്ക് ചെയ്യാന്‍ രാമക്കല്‍ മേട്ടിലെത്തി. ഈ സിനിമയില്‍ ഒരു പ്രധാന ജോലി ആര്‍മിയില്‍ മാത്രമുള്ള NSG വണ്ടിയാണ്. അത് ഡല്‍ഹിയില്‍ മാത്രമാണുള്ളത്. പരിചയങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ചാല്‍ മാത്രമേ എന്‍എസ്ജി വാഗണ്‍ രാമക്കല്‍മേട്ടില്‍ കൊണ്ടുവരാന്‍ കഴിയും.

അതിന് ലക്ഷങ്ങളുടെ ചെലവ് വരും. സിനിമയുടെ പ്രൊഡക്ഷന്‍ കോസ്റ്റിംഗ് ബഡ്ജറ്റ് ഒരു കോടിയും. ഈ സാഹചര്യത്തിലാണ് എൻഎസ്ജി വണ്ടി എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ആലോചിക്കുന്നത്. സംവിധായകനാകന്‍ സ്ക്രിപ്റ്റില്‍ നിന്നും NSG വാഗണ്‍ ഒഴിവാക്കുന്ന കാര്യം പോലും ആലോചിച്ചു. എന്നാല്‍ എത്ര കഷ്ടപ്പെട്ടും ഇത് പരിഹരിക്കണമെന്ന് തോന്നി. നിര്‍മ്മാണ രംഗത്ത് നവാഗതനായ ഷാജിയുടെ നാല്‍പ്പതോളം ടിപ്പര്‍ ലോറികളിലൊരെണ്ണം താല്‍ക്കാലികമായി തന്നാല്‍ എൻഎസ്ജി വാഹനം റെഡിയാക്കാം എന്ന് താന്‍ സംവിധായകനോട് പറഞ്ഞു.

അത് റിസ്കും അമച്വര്‍ സെറ്റപ്പുമായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. പക്ഷേ പിന്‍മാറാന്‍ തയ്യാറായില്ല. കുറഞ്ഞ ചെലവില്‍ ഈ വാഹനം ‘മേക്ക് ഓവര്‍’ ചെയ്ത് മാറ്റിയെടുക്കാമെന്ന് ഉറപ്പുപറഞ്ഞു. രാമക്കല്‍ മേട്ടില്‍ തന്നെയുള്ള ഒരു ലോക്കല്‍ വര്‍ക്ക് ഷോപ്പുകാരുമായി കാര്യങ്ങള്‍ സംസാരിച്ച് അവര്‍ ചെയ്തുതരാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അങ്ങനെ താനും അസിസ്റ്റന്‍റ്സ് ആയ സജി സെബാസ്റ്റ്യനും അരുണും ചേര്‍ന്ന് നാലുദിവസം കൊണ്ട് NSG വാഗണ്‍ റെഡിയാക്കി. ഒരു ബസ്സും NSG വാഹനവും ഒരുമിച്ചുള്ള ഒരു ചേസിംഗ് സീനാണ് സിനിമയിലുള്ളത്. ബസ്സിലുള്ള ടെററിസ്റ്റിനെ പിടികൂടാനായി NSG വണ്ടി പിന്നാലെ പായുന്നതാണ് രംഗം.

മൂന്നാറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാത്ത പുതിയ ഒരു ഹൈവേയുണ്ട്. ആ റോഡില്‍ ഷൂട്ട് ചെയ്യാനുള്ള പെര്‍മിഷന്‍ വാങ്ങിയശേഷം ചേസിംഗ് അവിടെയാണ് ചിത്രീകരിച്ചത്. മൂന്നാറിലെത്തിയ ടൂറിസ്റ്റുകള്‍ക്കും രാമക്കല്‍ മേട് നിവാസികള്‍ക്കും ഈ വാഹനം ഒരു കൗതുകമായി മാറിയിരുന്നു. ആര്‍മിയില്‍ മാത്രമുള്ള ഈ വണ്ടി ഇവിടെയുള്ളവര്‍ക്ക് ഒരു പുതുമ തന്നെയായിരുന്നുവെന്നും സഹസ് ബാല പറയുന്നു.

ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് ഷാജിക്കും സംവിധായകന്‍ വിനോദിനും ഈ വണ്ടി പൊളിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. ഒരു കാഴ്ച വസ്തുവാക്കി മാറ്റിയാലോ എന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ ഒടുവില്‍ വാഹനം പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies