വാഷിംഗ്ടൺ: ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു. കാപ്പിറ്റോൾ ആക്രമത്തിന് നേതൃത്വം കൊടുത്തത് ട്രംപാണെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ എതിരായതുമുതൽ വിവിധ പ്രദേശങ്ങളിൽ റിപ്പബ്ലിക്കൻ അണികളെ ഇളക്കിവിട്ടതും ട്രംപിന്റെ അപക്വമായതും അപകടകരവും ജനാധിപത്യവിരുദ്ധവുമായ സ്വഭാവമാണ് കാണിക്കുന്നതെന്നും ഡെമോക്രാറ്റുകളും സെനറ്റംഗങ്ങളും വിലയിരുത്തി. അമേരിക്കയെ അരാജകത്വത്തിലേക്ക് തള്ളിവിടാൻ കൂട്ടുനിന്നുവെന്ന ആരോപണങ്ങളെ തുടർന്നുള്ള ഇംപീച്ച്മെന്റിന് പക്ഷെ ഇന്ന് ട്രംപ് നേരിട്ട് ഹാജരായിട്ടില്ല. ആദ്യദിനത്തിൽ കുറ്റാരോപണങ്ങളാണ് സെനറ്റ് ഇംപീച്ച്മെന്റ് സമിതിക്ക് മുന്പാകെ വയ്ക്കുക. ബുധനാഴ്ചയും വ്യാഴാഴ്ചയും വാദം നടക്കും. ട്രംപിനുള്ള അവസരം വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ്.
ട്രംപ് കാപ്പിറ്റോൾ ആക്രമണത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും പ്രതിഷേധക്കാരിലെ ഒരു വിഭാഗം അക്രമാസക്തമായതിന് ട്രംപ് ഉത്തരവാദിയല്ലെന്നുമാണ് അഭിഭാഷകർ പറയുന്നത്. മാത്രമല്ല ഔദ്യോഗകി സ്ഥാനത്ത കാപ്പിറ്റോൾ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. എന്നാൽ അക്രമം വളരെ മുൻകൂട്ടി പദ്ധതിയിട്ടതാണെന്നാണ് കണ്ടെത്തൽ.
ഇംപീച്ച്മെന്റ് നടപടിയോടനുബന്ധിച്ച് ഇനി ഒരിക്കലും ഫെഡറൽ ചുമതലകൾ ട്രംപിന് നൽകാൻ കഴിയാത്തവിധം തീരുമാനം എടുക്കാനും തയ്യാറാകണമെന്നും ഡെമോക്രാറ്റുകൾ സെനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഔദ്യോഗികമായി വൈറ്റ്ഹൗസ് മുൻ പ്രസിഡന്റുമാർക്ക് നൽകുന്ന പ്രതിരോധ റിപ്പോർട്ടുകൾ ഇനി ട്രംപിന് നൽകില്ലെന്ന് ജോ ബൈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Comments