മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം. ഫെബ്രുവരി 19ന് ചിത്രം ആമസോൺ പ്രൈമിൽ റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ ഏതറ്റം വരെ പോകുമെന്നും വീഡിയോയിലൂടെ മോഹൻലാൽ ചോദിക്കുന്നു.
ദൃശ്യം ആദ്യഭാഗത്തിന്റെ കഥയാണ് വീഡിയോയിലൂടെ മോഹൻലാൽ പറയുന്നത്. ജോർജുകുട്ടിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഊഹിക്കാമോ എന്നും താൻ എപ്പോഴും ഒരു സ്‌റ്റെപ്പ് മുന്നിലാണെന്നും വീഡിയോയിൽ പറയുന്നു. ജോർജ് കുട്ടിയും കുടുംബവും വീണ്ടും തിരിച്ചെത്തുന്ന വേളയിൽ നിങ്ങളുടെ ഊഹങ്ങൾ പങ്കുവയ്‌ക്കാനാണ് മോഹൻലാൽ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.
ആദ്യ ഭാഗം പോലെ തന്നെ സംഘർഷഭരിതമാകും രണ്ടാം ഭാഗമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കേബിൾ ടിവി ഓപ്പറേറ്റററിൽ നിന്ന് തീയേറ്റർ ഉടമയും പ്രൊഡ്യൂസറും ഒക്കെയായ ജോർജ് കുട്ടിയ്‌ക്ക് നല്ല വീടും കാറുമൊക്കെയായി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങൾ.
I'm always one step ahead, can you guess my next move?Share your theories using #GeorgekuttyIsBack. #Drishyam2OnPrime…
Posted by Mohanlal on Monday, February 8, 2021















