കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്. പവന് 35,800 രൂപയും ഗ്രാമിന് 4,475 രൂപയുമാണ് ഇന്നത്തെ സ്വർണ്ണ വില.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്വർണ്ണ വിലയിൽ ശനിയാഴ്ച്ച മുതലാണ് വർധനവ് ഉണ്ടാകാൻ തുടങ്ങിയത്. ശനിയാഴ്ച്ച പവന് 240 രൂപ ഉയർന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ്ണവിലയിൽ വർധനവ് തുടരുകയായിരുന്നു.
ബജറ്റിൽ ഇറക്കുമതി തീരുവ കുറഞ്ഞതിനെ തുടർന്നാണ് സ്വർണ്ണ വിലയിൽ ഇടിവ് ഉണ്ടാകാൻ തുടങ്ങിയത്. ആഗോള വിപണയിലുണ്ടായ വർധനവാണ് നിലവിൽ വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments