തിരുവനന്തപുരം: മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ‘അയ്യാര പാട്ട് പാടും പാണന്റെ നെഞ്ചിനകത്തും’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അലി അക്ബർ ഫേസ്ബുക്കിലൂടെയാണ് ഗാനം പുറത്തുവിട്ടത്.
അലി അക്ബറിന്റെ വരികൾക്ക് ഹരി വേണുഗോപാലാണ് സംഗീതം നൽകിയിരിക്കുന്നത്. മത്തായി സുനിൽ, കൈലേഷ് കരുണാകരൻ എന്നിവർ ഈണം പകർന്നിരിക്കുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ചില രംഗങ്ങളും വീഡിയോ ഗാനത്തിലുണ്ട്. മലബാർ കലാപത്തിന്റെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്ന ചിത്രത്തിന് ആശംസകളുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Posted by Ali Akbar on Wednesday, February 10, 2021
സിനിമയുടെ ചിത്രീകരണം അടുത്ത മാസം 20ന് ആരംഭിക്കും. മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക. ആദ്യ ഷെഡ്യൂളിന്റെ ലൊക്കേഷൻ വയനാടാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി 151 സീനുകളോളമുള്ള വലിയ സിനിമയാണ് മമധർമ്മ ഒരുക്കുന്നത്.















