ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എൻട്രികൾക്കുളള തിയതി നീട്ടി
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എൻട്രികൾക്കുളള തിയതി നീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2021, 01:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജടായു രാമ കള്‍ച്ചറല്‍ സെൻററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ കിട്ടാനുളള തിയതി മാർച്ച് 15 വരെ നീട്ടി. കൊറോണ മഹാമാരി കാരണം ഫെസ്റ്റിവൽ എൻട്രിക് വേണ്ടി നടന്നുകൊണ്ടിരുന്ന ഷൂട്ടിങ്ങുകൾ തീർക്കാൻ പറ്റുന്നില്ല എന്ന അഭ്യർഥനകൾ മാനിച്ചും, സ്കൂൾ – കോളേജുകൾ തുറന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നതിനു വേണ്ടിയുമാണ് തിയതി നീട്ടിയത്.

സ്ത്രീ സുരക്ഷ വിഷയമാക്കി കേരളത്തില്‍ നടത്തുന്ന ‘ഷീ’ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ,മഞ്ചുവാര്യര്‍, മമതാ മോഹൻദാസ്, അപർണ ബാലമുരളി, അനു സിത്താര, ഐശ്വര്യ രാജേഷ്, ശരണ്യ മോഹൻ, അപർണ നായർ, എസ്ഥർ അനിൽ, രജീന കസാൻട്ര, രാഷി ഖന്ന, ഖുഷ്ബു സുന്ദർ, അംബിക, രാധ, രഞ്ജിനി, പാർവതി ജയറാം, മധുബാല എന്നിവരും അന്താരാഷ്‌ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഫേസ് ബുക്ക് ഉൾപ്പടെയുളള നവമാധ്യങ്ങളിൽ പങ്കുവെച്ചാണ് താരങ്ങൾ പിന്തുണ അറിയിച്ചത്.

ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങള്‍ എച്ച് ഡി ഫോര്‍മാറ്റില്‍ ആയിരിക്കണം സമർപ്പിക്കേണ്ടത്. ജേതാക്കള്‍ക്ക് അവാര്‍ഡ് തുകയ്‌ക്ക് പുറമെ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും. ഒന്നാം സമ്മാനം – ₹ 50,000 , രണ്ടാം സമ്മാനം -₹ 25,000 , മൂന്നാം സമ്മാനം -₹ 15,000, ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം, അഭിനയം , എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്‌ക്ക് – ₹ 10,000 വീതം എന്നിങ്ങനെയാണ് സമ്മാന തുക.

മല്ലിക സുകുമാരന്‍, രാധ, എം ആര്‍ ഗോപകുമാര്‍, വിജി തമ്പി, തുളസിദാസ്, മേനക, ജലജ, പ്രവീണ, മായാ വിശ്വനാഥ്, രാധാകൃഷ്ണന്‍, ഗിരിജ സേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക. സംവിധായകരായ പ്രിയദര്‍ശന്‍, രാജസേനന്‍, രാജീവ് അഞ്ചല്‍, ജി എസ് വിജയന്‍, വേണു നായര്‍, മേജര്‍ രവി, നടന്‍ സുരേഷ് ഗോപി, നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ ഉപദേശക സമിതിയിൽ ഉള്ളത്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies