താര ദമ്പതികളായ മേഘ്‌ന രാജിന്റേയും ചിരഞ്ജീവി സർജയുടേയും മകനായ ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ നസീം. ‘ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു കുഞ്ഞേ’ എന്നാണ് ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വെെറലാണ്. കഴിഞ്ഞ ദിവസം മകനെ ആരാധകർക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ മേഘ്‌ന പങ്കുവച്ചിരുന്നു.
മേഘ്‌നയും നസ്രിയയും അടുത്ത സുഹൃത്തുക്കളാണ്. ജീവിതത്തിലെ വലിയൊരു ദുഃഖത്തെ അതിജീവിക്കാനുള്ള യാത്രയിൽ തനിക്ക് പിന്തുണ നൽകിയത് മലയാളി താരങ്ങളായ നസ്രിയയും അനന്യയുമാണെന്ന് നേരത്തെ മേഘ്‌ന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജൂനിയർ ചീരു എന്നാണ് ആരാധകർ കുഞ്ഞിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. ഒക്ടോബർ 22നാണ് മേഘ്‌ന കുഞ്ഞിന് ജന്മം നൽകുന്നത്.
















