ദൃശ്യം 2 ഉണ്ടാകില്ലെന്ന് ജീത്തു ജോസഫ്: വർഷങ്ങൾക്ക് മുൻപുള്ള പോസ്റ്റ് കുത്തിപ്പൊക്കി ആരാധകർ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദൃശ്യം 2 ഉണ്ടാകില്ലെന്ന് ജീത്തു ജോസഫ്: വർഷങ്ങൾക്ക് മുൻപുള്ള പോസ്റ്റ് കുത്തിപ്പൊക്കി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2021, 03:55 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യഭാഗത്തിന് തുടർച്ചയായി രണ്ടാം ഭാഗവും പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്തുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം പുറത്തുവരുന്ന ആദ്യ പ്രതികരണം. ചിത്രത്തിന്റെ സംവിധായക മികവും മോഹൻലാലിന്റെ അഭിനയ പ്രകടനവും ചിത്രത്തെ മികച്ചതാക്കുന്നു. ഇപ്പോഴിതാ ജീത്തു ജോസഫിന്റെ ഒരു പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

2017ൽ ജീത്തു ജോസഫ് പങ്കുവച്ച കുറിപ്പ് ഫേസ്ബുക്കിൽ ആരാധകർ കുത്തിപ്പൊക്കുകയാണ്. ‘ദൃശ്യം 2 വരുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്… അങ്ങനൊരു ചിത്രം ഇതുവരെ ചർച്ചകളിലില്ല !!!’ എന്നായിരുന്നു ജീത്തു ജോസഫ് പങ്കുവച്ചത്. 2013ൽ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയിരുന്നു. 75 കോടി കളക്ഷനും നേടി. അന്ന് മുതൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വേണമെന്ന് ആരാധകരിൽ നിന്ന് ആവശ്യവും ഉയർന്നിരുന്നു.

രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് സംവിധായകൻ തന്നെ പ്രതികരണവുമായെത്തിയത്. എന്നാൽ മോഹൻലാലിന്റെ 60-ാം പിറന്നാളിന്റെ തലേന്ന് സർപ്രൈസ് അനൗൺസ്‌മെന്റായി ദൃശ്യം 2 പ്രഖ്യാപിക്കുകയായിരുന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് 60 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

ദൃശ്യം 2ന് ഗംഭീര പ്രതികരണം വന്നതിന് പിന്നാലെ ജീത്തുവിന്റെ പഴയ പോസ്റ്റിന് പിന്നാലെ ആരാധകർ കമന്റുകളുമായെത്തുകയാണ്. ‘ഇങ്ങേർ സംവിധായകൻ ആയത് നന്നായി.. ഇല്ലെങ്കിൽ പോലീസിനെ ചുറ്റിക്കുന്ന പിടി കിട്ടാത്ത ഒരു ക്രിമിനൽ ആയേനെ !!!’, അവസാന നിമിഷം ഇങ്ങനെ പറയരുത്., സൂപ്പർ പടം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ഉയരുന്നത്.

മലയാളം തമിഴ് സിനിമാ നിരൂപകരടക്കം ദൃശ്യം 2നെ പ്രശംസിച്ചെത്തുന്നുണ്ട്. ഇത് ആദ്യമായാണ് സൂപ്പർതാര ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദ്രിശ്യം 2 വരുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്… അങ്ങനൊരു ചിത്രം ഇതുവരെ ചർച്ചകളിലില്ല !!!

Posted by Jeethu Joseph on Tuesday, May 30, 2017

 

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies