കുറച്ചുകാലം മാത്രം സിനിമ രംഗത്ത് തിളങ്ങി അതിനുള്ളില്‍ തന്നെ വിവാഹം കഴിച്ചു പോകുകയും എന്നാല്‍ അതോടെ അഭിനയം നിര്‍ത്തുകയും ചെയ്യുന്ന കഴിവുള്ള നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഈ താരങ്ങളുടെ തിരിച്ചു വരവിനായിയുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും. അത്തരത്തില്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്.
ബാലതാരമായും പിന്നീട് നായികയായും സിനിമ ലോകത്ത് ഒരുപോലെ തിളങ്ങിയ താരമായിരുന്ന ശാലിനി വര്‍ഷങ്ങളുടെ ഇടവളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. മലയാളം ഉള്‍പ്പെടെ മറ്റുളള ഭാഷകളിലും ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ ശാലിനി കഴിഞ്ഞിട്ടുണ്ട്. ബാല താരമായി പ്രേക്ഷക മനസുകളില്‍ സ്ഥാനമുറപ്പിച്ചു എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്.
തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ 22 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വം എന്ന ചിത്രത്തിലൂടെ ശാലിനി മടങ്ങി വരുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചു വരുന്ന കാര്യം ഉറപ്പിച്ചിട്ടില്ല എന്നാണ് താരം വ്യക്തമാക്കുന്നത്.
‘ വിവാഹത്തിനു ശേഷവും കുട്ടികള്‍ ജനിച്ച ശേഷവും നിരവധി താരങ്ങള്‍ സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്.എന്നാല്‍ ഇനി സിനിമ രംഗത്തേക്ക് ഒരു മടങ്ങിവരവ് എനിക്ക് സാധ്യമാകും എന്ന് തോന്നുന്നില്ല ‘ എന്നാണ് താരം പറഞ്ഞത്. കുടുംബിനി ആയതിനാല്‍ തന്നെ ഭര്‍ത്താവ്, കുട്ടികള്‍ എന്നിവയ്ക്കാണ് പ്രാധാന്യം. അതുകൊണ്ട് തന്നെ സിനിമയിലേക്കുളള തിരിച്ചു വരവ് കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നും ശാലിനി അഭിപ്രായപ്പെട്ടു.
Comments