കൊച്ചി: നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണി നടക്കുന്ന കേന്ദ്രത്തിന് പുതിയ മേധാവി ചുമതലയേറ്റു. റിയർ അഡ്മിറൽ സഞ്ജയ് ശർമ്മയാണ് നാവികസേനാ ആസ്ഥാനത്ത് ചുമതല യേറ്റത്. ഇതുവരെ റിയർ അഡ്മിറൽ ദീപക് ബൻസാലാണ് ചുമതല വഹിച്ചിരുന്നത്. കൊച്ചി കപ്പൽ ശാലയ്ക്ക് സമീപം തന്നെയാണ് നാവികസേനയുടെ കേന്ദ്രവും സ്ഥിതിചെയ്യുന്നത്.
നാവികസേനയുടെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ ചുമതലയേൽക്കും മുമ്പ് നാവികസേനാ ജോലികൾക്കിടെ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് സഞ്ജയ് ശർമ്മ ചുമതലയേറ്റത്. 1986 ആഗസ്റ്റ് 1നാണ് ശർമ്മ നാവികസേനയുടെ ഭാഗമായത്. കൊച്ചിയുടെ ചുമതലയേറ്റെടുക്കും മുന്നേ പ്രതിരോധമന്ത്രാലയത്തിന്റെ സംയുക്ത സൈനിക കേന്ദ്രമായ ഡൽഹിയിലാണ് സേവനം അനുഷ്ഠിച്ചത്. തുടർന്ന് വിശാഖപട്ടണം കിഴക്കൻ നാവിക കമാന്റിന്റെ ആത്യാധുനിക കപ്പൽ നിർമ്മാണ പദ്ധതിയുടെ ചുമതല വഹിച്ചിരുന്നു.
സ്ഥാനം ഒഴിഞ്ഞ റിയർ അഡ്മിറൽ ദീപക് ബൻസാൽ ഇനി ഡൽഹിയിലെ സംയുക്ത സൈനിക കേന്ദ്രത്തിന്റെ നാവികസേനാ ഉപമേധാവിയായി ചുമതലയേൽക്കും.
Comments