വീഡിയോകള്‍ മ്യൂട്ട് ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വീഡിയോകള്‍ മ്യൂട്ട് ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സാപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2021, 12:25 pm IST
FacebookTwitterWhatsAppTelegram

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന  മൊബൈല്‍ അപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സ് ആപ്പ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്കായി വിവിധ തരത്തിലുള്ള നിരവധി പുതിയ  അപ്‌ഡേഷനുകള്‍ വാട്‌സ് ആപ്പ് കൊണ്ടു വരാറുമുണ്ട്. അത്തരത്തില്‍ പുതിയ ഒരു സംവിധാനവുമായാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് വീഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള ഓപ്ഷനാണ് ഇപ്പോള്‍ പുതിയതായി വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വാട്‌സ് ആപ്പ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക.

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് എന്ന് ഈ പുതിയ അപ്‌ഡേഷന്‍ ലഭ്യമാകുമെന്ന കാര്യം ഇതുവരെ അറിയിച്ചിട്ടില്ല. വാട്സ് ആപ്പിന്റെ നൂതന ഫീച്ചറുകളെ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമായ വാബീറ്റാ ഇന്‍ഫോ ആണ് ഈ പുതിയ മാറ്റം ആദ്യമായി അവതരിപ്പിച്ചത്. നമ്മുടെ ഫോണിലുള്ള വീഡിയോകള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി ഉപയോഗിക്കുന്നതിനോ മറ്റാര്‍ക്കെങ്കിലും അയക്കുകയോ ചെയ്യുന്നതിനു മുന്‍പ് മ്യൂട്ട് ചെയ്യുന്നതിനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേഷന്‍ വഴി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായി തുടങ്ങിയിട്ടുള്ളത്.

ഇതുവഴി വീഡിയോ പങ്കുവെയ്‌ക്കുന്ന സമയത്ത് തന്നെ തന്നെ വീഡിയോ മ്യൂട്ട് ചെയ്യാന്‍ ഉപഭോക്താവിന് സാധിക്കുന്നു. സാധാരണ വിഡിയോ അയക്കുന്നതിനായി ഉപയോഗിക്കുന്ന വിഡിയോ എഡിറ്റിംഗ് വിന്‍ഡോയില്‍ വിഡിയോ ട്രിമ്മിംഗ്, ടെക്സ്റ്റ്, സ്റ്റിക്കര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഇനി മ്യൂട്ട് ഓപ്ഷനും ലഭ്യമാകും. ഉപഭോക്താക്കള്‍ക്കായി നൂതനമായ അപ്‌ഡേഷനുകള്‍ കമ്പനി കൊണ്ടു വരാറുണ്ട്. വാട്‌സ്ആപ്പിനെ ആശ്രയിക്കുന്നവരാണ് മിക്ക ആളുകളും. സ്വകാര്യ നയത്തെ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ഇപ്പോഴും സുരക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിലനില്‍കുന്നുണ്ട്.

Tags: whatsappnew updation
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies