വന മധ്യത്തിൽ പ്രകൃതി ഒരുക്കിയ ഗുഹാക്ഷേത്രം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

വന മധ്യത്തിൽ പ്രകൃതി ഒരുക്കിയ ഗുഹാക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2021, 12:19 pm IST
Facebook
Twitter
WhatsAppTelegram

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിരവധിയുണ്ട് തലസ്ഥാന നഗരിയില്‍. എന്നാല്‍ അധികമാരും അറിയാത്ത വ്യത്യസ്തമായ അനുഭവം നല്‍കുന്ന ഒരിടമുണ്ട്, നഗരത്തില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്ര, കാട്ടായികോണത്തിനടുത്തുള്ള മടവൂര്‍ പാറയിലേയ്‌ക്ക്. സമുദ്ര നിരപ്പില്‍ നിന്നും 300 അടി ഉയരത്തിലാണ് മടവൂര്‍ പാറ സ്ഥിതി ചെയ്യുന്നത്. ദിവസം തോറും നിരവധി ആളുകള്‍ ഇവിടെ വരുന്നുണ്ടെങ്കിലും ഒരു വിനോദസഞ്ചാര കേന്ദ്രമായി ഇവിടം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മുള കൊണ്ട് കെട്ടിയുണ്ടാക്കിയ വഴിയിലൂടെ കയറി വേണം പാറ കെട്ടിനു മുകളിലെത്താന്‍. ഇവിടെ എത്തിക്കഴിഞ്ഞാലുള്ള കാഴ്ചയോ… അതിമനോഹരമാണ്. ഇളംകാറ്റും സൂര്യാസ്തമയവും വ്യത്യസ്തമായ ഒരു അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. മടവൂര്‍ പാറയില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ശിവഭഗവാനാണ് ഇവിടുത്തെ പ്രതിഷ്ഠ. സമുദ്രനിരപ്പില്‍ നിന്നും 300 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും വീണ്ടും 22 അടി മുകളിലാണ് ഈ ഗുഹാക്ഷേത്രം. 33 പടികള്‍ കയറുമ്പോള്‍ ഒരു തിരുമുറ്റം കാണാം അതിലൂടെ നടന്നാല്‍ വരാന്തയില്‍ എത്താം അവിടെ 7 അടി വിസ്തീര്‍ണത്തില്‍ ഒരു ശ്രീകോവില്‍ കാണാം. അതിനുള്ളിലാണ് പ്രതിഷ്ഠ. പാറയില്‍ കൊത്തി വെച്ച പീഠവും അതിനോട് ചേര്‍ന്നുളള ശിവലിംഗവുമാണ് ഇവിടുത്തെ പ്രതിഷ്ഠ. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണ കാലത്തെ കുറിച്ച് വ്യക്തമായ അറിവുകള്‍ ഒന്നുമില്ല. മനുഷ്യവാസം ഇല്ലാതിരുന്ന കാലത്ത് ഇത് മുഴുവന്‍ വനമായിരുന്നു ഈ പ്രദേശത്ത് ഇത്തരത്തിലൊരു ഗുഹാക്ഷേത്രം എങ്ങനെ ഉണ്ടായി എന്നതിന് വ്യക്തമായ ഒരു തെളിവുമില്ല.

പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ നിര്‍മ്മിച്ചതാണ് എന്നും, ബുദ്ധ മതത്തില്‍ പെട്ട ചില ആളുകള്‍ നിര്‍മിച്ചതാണ് എന്നും തുടങ്ങി നിരവധി ഐതിഹ്യങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പറയുന്നുണ്ട്. എന്നാല്‍ അവ തെളിയിക്കുന്ന ഒന്നും തന്നെ ക്ഷേത്രത്തിന്റെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ല. നിരവധി വിനോദ സഞ്ചാരികള്‍ മടവൂര്‍പാറയുടെ സൗന്ദര്യം ആസ്വദിക്കാനായി എത്താറുണ്ട്.  നഗരത്തിലെ തിരക്കുകളില്‍ നിന്നും മാറി നിശബ്ദമായ ഒരിടം തേടുന്നവർ മടവൂര്‍പാറയുടെ സൗന്ദര്യം ആസ്വദിക്കാനായി  എത്താറുണ്ട്. നിലവില്‍ ഇവിടെ പ്രവേശന ഫീസ് ഒന്നും ഈടാക്കുന്നില്ല.

Tags: trivandrum
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies