പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് തീപിടുത്തമുണ്ടായി. ഒരു കടയിലുണ്ടായ തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടരുകയായിരുന്നു. രണ്ടു കടകൾ കത്തി നശിച്ചതായാണ് വിവരം. പാലക്കാട് നിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന ബേക്കറികളിലാണ് തീപടർന്നത്. വൈദ്യുതി തകരാറ് മൂലമാകാമെന്നാണ് പ്രഥമിക നിഗമനം.
Comments