കാൻപൂർ: കൂട്ടബലാത്സംഗ കേസിലെ പ്രതികളെ നാലാം ദിവസം പിടികൂടി കാൻപൂർ പോലീസ്. മൂന്ന് പേരെയാണ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന് സംശയിക്കുന്നവരെയാണ് അതിവേഗ നീക്കത്തിലൂടെ പോലീസ് വലയിലാക്കിയത്. കാൻപൂരിലെ സാജേതിലാണ് പെൺകുട്ടി മാനഭംഗത്തിനിരയായത്.
രണ്ടുപേരെ മുന്നേ പിടികൂടിയിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ 376-ാം വകുപ്പനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. പോക്സോ കുറ്റമാണ് അഞ്ചുപ്രതികൾക്കും നേരെ ചുമത്തിയിരിക്കുന്നത്. തെളിവുകളടക്കം രേഖപ്പെടുത്തി കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കുമെന്നും സീനിയർ പോലീസ് സൂപ്രണ്ട് പ്രീതീന്ദർ സിംഗ് പറഞ്ഞു.
പോലീസിൽ പരാതിപ്പെടുന്ന ഇരകളോ മാതാപിതാക്കളോ കൊല്ലപ്പെടുന്ന സംഭവങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്നതിനെതിരെ കനത്ത ജാഗ്രതയാണ് പുലർത്തുന്നതെന്നും പോലീസ് പറഞ്ഞു. ഇനി ഒരുകാരണവശാലും അത്തരം സംഭവങ്ങൾ ഉണ്ടാകാത്ത തരത്തിൽ ഗ്രാമങ്ങളിൽ പോലും പോലീസിന് ജാഗ്രത നൽകിയതായി പ്രീതീന്ദർ സിംഗ് പറഞ്ഞു.
Comments