കാട്ടുതീയിൽ ആശ്വാസമായി അപ്രതീക്ഷിത മഴ: കാടിനുളളിൽ ആഹ്ലാദനൃത്തം ചവിട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥ; വീഡിയോ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാട്ടുതീയിൽ ആശ്വാസമായി അപ്രതീക്ഷിത മഴ: കാടിനുളളിൽ ആഹ്ലാദനൃത്തം ചവിട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2021, 11:55 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവ മേഖലയായ ഒഡീഷയിലെ സിമിലിപ്പാൽ ദേശീയോദ്യാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടുതീ പടർന്നു പിടിക്കുകയാണ്. ജൈവസമ്പത്തിനെ വിഴുങ്ങി കാട്ടുതീ പടർന്നു പിടിക്കുന്നത് എല്ലാവരിലും ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഈ ആശങ്കയ്‌ക്ക് ആശ്വാസം പകർന്നിരിക്കുകയാണ് മേഖലയിൽ അപ്രതീക്ഷിതമായെത്തിയ മഴയും ആലിപ്പഴ വീഴ്‌ച്ചയും. ഈ ആശ്വാസം എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

അപ്രതീക്ഷിതമായെത്തിയ മഴ സിമിലിപ്പാലിലെ കാട്ടുതീ കുറയ്‌ക്കാൻ സഹായിച്ചതിന്റെ ആഹ്ലാദം പങ്കിടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയാണ് വീഡിയോയിലെ താരം. തീ പടരുന്നത് കുറയ്‌ക്കാനുള്ള തന്റെ പ്രാർത്ഥന കേട്ട് മഴ പെയ്യിച്ച ഈശ്വരന് നന്ദി അറിയിക്കുകയാണ് ഇവർ. ഇനിയും കൂടുതൽ മഴ പെയ്യിക്കണമെന്നും ഇവർ പ്രാർത്ഥിക്കുന്നു. സിമിലിപ്പാലിലെ തീ കെടുത്താനുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിന്നും പ്രവർത്തിച്ച ഉദ്യോഗസ്ഥയാണിവർ. സ്‌നേഹ ദാൽ എന്ന യുവതിയുടെ ആഹ്ലാദമാണ് ട്വിറ്ററിൽ ഉൾപ്പെടെ പ്രകൃതി സ്‌നേഹികളുടെ മനം കവരുന്നത്.

The real empowered Nature Lover Forester Mrs. Sneha Dhal who has been involved in dousing the fire in Similipal 24×7 and finally happy with grace of God " The Rain"@PMOIndia @CMO_Odisha @TheGreatAshB @dpradhanbjp @DM_Mayurbhanj @BasudevNews pic.twitter.com/s4WCO62XgW

— Dr. Yugal Kishore Mohanta (@ykmohanta) March 10, 2021

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഹായവുമായെത്തുന്ന ദൈവത്തിന്റെ കരങ്ങൾ പോലെയാണ് ഇത്തരം സന്ദർഭങ്ങളിലെ മഴ. സിമിലിപ്പാലിലെ തീ കെടുത്താനുള്ള പോരാട്ടത്തിൽ പങ്കാളിയായ ഒരു വനിതാ ഉദ്യോഗസ്ഥയുടെ ആനന്ദം ദൃശ്യത്തിൽ കാണാമെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മഴ പെയ്തപ്പോൾ ഉദ്യോഗസ്ഥയ്‌ക്ക് ഉണ്ടായ ആനന്ദം തങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നാണ് പലരും വീഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 2,750 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള സിമിലിപ്പാൽ ദേശീയോദ്യാനത്തിൽ കാട്ടുതീ വ്യാപക നാശനഷ്ടം ഉണ്ടാക്കിയതായാണ് വിവരം. കാട്ടുതീയിൽ നിരവധി ജീവജാലങ്ങളാണ് കൊല്ലപ്പെട്ടത്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies