പ്രകൃതി സുന്ദരമായ ചിത്രപീഠവും അതിനോടു ചേര്‍ന്ന അപൂർവ്വ നീരുറവയും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പ്രകൃതി സുന്ദരമായ ചിത്രപീഠവും അതിനോടു ചേര്‍ന്ന അപൂർവ്വ നീരുറവയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 11:18 am IST
Facebook
Twitter
WhatsAppTelegram

പ്രകൃതി സുന്ദരമായ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ ഒന്നാണ് മാലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചിത്രപീഠവും അതിനോട് ചേര്‍ന്നുള്ള വറ്റാത്ത നീരുറവയും. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള മലനിരയാണ് പുരളിമല. 15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ മാലൂര്‍, തില്ലങ്കേരി, പേരാവൂര്‍, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മലനിര പലതരം വൃക്ഷങ്ങളാലും സസ്യലദാതികളാലും കൊച്ചരുവികളാലും സമ്പന്നമാണ്. മലനിരയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് മാലൂര്‍ പഞ്ചായത്തിലാണ്.

പുരളിമലയുടെ ഒരു ഭാഗമാണ് ചിത്രപീഠം എന്നറിയപ്പെടുന്ന ഇവിടം.  വളരെ സുന്ദരവും അതിനോടൊപ്പം തന്നെ മാനസിക ഉല്ലാസം നല്‍കുന്നതുമായ ഒരു അന്തരീക്ഷമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. നിരവധി ആളുകളാണ് ദിവസം തോറും ഇവിടേക്ക് എത്തുന്നത്. വ്യത്യസ്തവും കാഴ്ചയില്‍ കൗതുകകരമായ ഒന്നുണ്ട് ചിത്രപീഠത്തിനടുത്തായി. നാലുവര്‍ഷമായി നിര്‍ത്താതെ ഒഴുകികൊണ്ടിരിക്കുന്ന ഒരു നീരുറവ. ചിത്രപീഠത്തിനു അടുത്തുള്ള ഒരു വീട്ടിലാണ് ഈ അപൂര്‍വ്വ കാഴ്ചയുള്ളത്. 2016 ഏപ്രില്‍ 29 നാണ് കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് കാരണം 140 അടിയോളം താഴ്ചയില്‍ ഒരു കുഴല്‍ കിണർ കുഴിച്ചത്.

എന്നാല്‍ 140 അടി എത്തി കഴിഞ്ഞപ്പോള്‍ വെള്ളം പൈപ്പ് വഴി പുറത്തോട്ടു ഒഴുകാന്‍ തുടങ്ങി. നാലു വര്‍ഷമായി തടസ്സമില്ലാതെ ഇത് ഒഴുകിക്കൊണ്ടിരിക്കുന്നു. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയതാണ് ഈ നീരുറവ എന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. കാരണം കുടിവെള്ളത്തിന് ബുദ്ധിമുട്ടായിരുന്നു പ്രദേശത്ത്. ഇപ്പോള്‍ വെളളത്തിന് ക്ഷാമമില്ല. നല്ല ശുദ്ധമായ വെള്ളം തുടര്‍ച്ചയായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. നിരവധി വീടുകളിലേക്ക് ഇതില്‍ നിന്നും വെളളം നല്‍കി വരുന്നു. ഭൗമശാസ്ത്രജ്ഞന്‍മാര്‍ വന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയിട്ടുണ്ട്. വരുന്നവര്‍ക്ക് കാണാന്‍ കാണാന്‍ കഴിയുന്ന രീതിയില്‍ തന്നെയാണ് വീട്ടുകാര്‍ ഇവിടം സജ്ജീകരിച്ചിട്ടുള്ളത്.

Tags: Kannur
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies