ആരാധകരുടെ മനസ്സില്‍ ഇടം കണ്ടെത്തുന്നത് സിനിമ താരങ്ങള്‍ മാത്രമല്ല, അവരുടെ കുടുംബം കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സിനിമ താരങ്ങള്‍ക്കൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഒപ്പം അവര്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോഴിതാ ഒരു സിനിമ താരത്തിന്റെ കുടുംബത്തൊടൊപ്പമുളള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്നു പാടുന്ന ഒരു പാട്ടാണ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ കുടുംബത്തിലെ എല്ലാ പ്രത്യേക പരിപാടികളിലും ഗായകനായി എത്തുന്ന ചാൾസ് ആന്റണിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മോഹന്‍ലാലും അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലും മകന് പ്രണവ് മോഹന്‍ലാലും മകള്‍ വിസ്മയ മോഹന്‍ലാലും ചേര്‍ന്ന് ആലപിക്കുന്ന ബീറ്റില്‍സിന്റെ ‘ഐ വാണ്ട് റ്റു ഹോള്‍ഡ് യുവര്‍ ഹാന്‍ഡ്സ്’ എന്ന പാട്ടാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നോടിയത്. ഗായകനായ ചാള്‍സ് ആന്റണി മോഹന്‍ലിനൊപ്പം പാടിയിട്ടുണ്ടെങ്കിലും താര കുടുംബത്തോടൊപ്പം ആദ്യമായാണ് പാടുന്നത്. അതില്‍ ഏറെ സന്തോഷമുണ്ടെന്നും ആന്റെണി പറഞ്ഞു. മോഹന്‍ലാലിനെ പോലെ തന്നെ കുടുംബത്തെയും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നു.
താര കുടുംബത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ ഈ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഭിനയത്തില്‍ മാത്രമല്ല. ആലാപനത്തിലും തന്റെ കഴിവ് തെളിയിച്ച മോഹന്‍ലാല്‍ ഇപ്പോഴിതാ സംവിധാന രംഗത്തേക്ക് കൂടി കടന്നിരിക്കുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം മാര്‍ച്ച് അവസാന വാരം ചിത്രീകരണം ആരംഭിക്കും. ഇപ്പോള്‍ അണിയറയില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
Comments