മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയിൽ ശ്രദ്ധേയ റോളിൽ യുവ താരം വിവേക് ഗോപനും. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സ് എന്ന കഥാപാത്രത്തെയാണ് വിവേക് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ നടൻ കൃഷ്ണകുമാറിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വളരെ ശ്രദ്ധനേടിയിരുന്നു പോസ്റ്റർ. വിജിലൻസ് ഡയറക്ടർ അലക്സ് തോമസായാണ് കൃഷ്ണകുമാർ ചിത്രത്തിലെത്തുന്നത്. കൃഷ്ണകുമാറിന്റെ മകൾ ഇഷാനിയും ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നുണ്ട്.
മധു, ബാലചന്ദ്ര മേനോൻ എന്നിവർ അതിഥി താരങ്ങളായെത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സിദ്ധിഖ്, മാത്യു തോമസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ,ജഗദീഷ്, പി.ബാലചന്ദ്രൻ ,കൃഷ്ണ കുമാർ ,സുധീർ കരമന, റിസബാവ, സാദിഖ്, മേഘനാദൻ, അലൻസിയർ, സുരേഷ് കൃഷ്ണ, പ്രേംകുമാർ, നന്ദു ജയൻ ചേർത്തല, വി.കെ. ബൈജു, സുദേവ് നായർ, വെട്ടുക്കിളി പ്രകാശ് , ജയകൃഷ്ണൻ, പ്രേംജിത് ലാൽ , നിഷാന്ത് സാഗർ, മുകുന്ദൻ, ബാലാജി യദു കൃഷ്ണ , അബു സലിം, ബിനു പപ്പു, പ്രശാന്ത്, നാസർ ലത്തീഫ്, വിവേക് ഗോപൻ, ഷിജു, ആര്യൻ കൃഷ്ണ മേനോൻ, നിമിഷ സജയൻ, ഇഷാനി കൃഷ്ണകുമാർ, ഗായത്രി അരുൺ, രശ്മി ബോബൻ, ശ്രീജ, ഡോ. പ്രമീളാ ദേവി, അർച്ചന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഗാനഗന്ധർവ്വന് ശേഷം വീണ്ടും മമ്മുട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസർ ശ്രീലക്ഷ്മി ആർ ആണ്. ഭൂപൻ താച്ചോ, ശങ്കർ രാജ് ആർ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്സ്. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയാണ്. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.















