ആളുകള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റാനും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനും വേണ്ടി എന്തും ചെയ്യുന്ന കാലമാണിത്. അത്തരത്തില്‍ ചെയ്യുന്ന പല കാര്യങ്ങളും പലതരത്തിലുള്ള അപകടങ്ങളിലേക്ക് ആളുകളെ എത്തിച്ചിട്ടുമുണ്ട്. അത്തരത്തില്‍ ദുരന്തത്തില്‍ എത്തി ചേര്‍ന്ന പല ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും, അവ വീണ്ടും ആവര്‍ത്തിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. അങ്ങിനെ സാഹസികമായ ഒരു പ്രകടനം നടത്തി സോഷ്യല്‍ മീഡിയ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ച് കുഴിയില്‍ ചാടിയ ഒരു യുവാവാണ് ഇപ്പോള്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി ഇയാള്‍ ചെയ്തത് ഒരു പുഷ് അപ്പാണ്.
എന്നാല്‍ സാധാരണ തറയില്‍ നിന്നുള്ള പുഷ് അപ്പ് അല്ല, റോഡില്‍ വെച്ച് ഓടുന്ന വാഹനത്തിന് മുകളില്‍ നിന്നാണ് ഈ യുവാവ് തന്റെ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. ശേഷം കാറിനു മുകളില്‍ നിന്നും പുഷ് അപ്പ് ചെയ്യുന്ന വീഡിയോ യുവാവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ഈ അഭ്യാസ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു അതോടു കൂടി യുവാവ് കുടുങ്ങി. എന്നാല്‍ ഈ വീഡിയോ ഉപയോഗിച്ച് ഉത്തര്‍പ്രദേശ് ട്രാഫിക് പോലീസ് ബോധവല്‍ക്കരണ വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഇപ്പോള്‍.
‘പുഷ് അപ്പുകള്‍ നിങ്ങളെ നിയമത്തിന് മുന്നിലെത്തിക്കും, ആരോഗ്യത്തോടെ സുരക്ഷിതമായിരിക്കു’ എന്ന ക്യാപ്ഷനോടെയാണ് ട്രാഫിക് പോലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിടെ ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് കുറ്റകരമാണെന്നും, ഇത് ജീവനുതന്നെ ഭീഷണിയാണെന്നുമാണ് ഇതിലൂടെ ചൂണ്ടി കാട്ടുന്നത്. കൂടാതെ അത്തരം പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിനെ നിയമ നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Comments