തൃണമൂലിനെ പേടിക്കാതെ പ്രചാരണം നടത്താം ; നന്ദിഗ്രാമിൽ ബിജെപി തണലിൽ വീണ്ടും ചെങ്കൊടിയെത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂലിനെ പേടിക്കാതെ പ്രചാരണം നടത്താം ; നന്ദിഗ്രാമിൽ ബിജെപി തണലിൽ വീണ്ടും ചെങ്കൊടിയെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2021, 12:29 pm IST
Facebook
Twitter
WhatsAppTelegram

സിപിഎം ഭരണത്തെ കടപുഴക്കിയ നന്ദിഗ്രാമിൽ പ്രചാരണവുമായി സിപിഎമ്മിന് എത്താൻ കഴിഞ്ഞത് ബിജെപി തണലിൽ. തൃണമൂൽ കോൺഗ്രസിനെ പേടിച്ച് നന്ദിഗ്രാമിൽ കാലു കുത്താൻ കഴിയാതിരുന്ന സിപിഎമ്മിന് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ കഴിയുന്നത് ബിജെപി ശക്തി പ്രാപിച്ചതോടെയാണെന്ന് റിപ്പോർട്ട്. മമതയുടെ വിശ്വസ്തനും നന്ദിഗ്രാമിലെ ജനകീയ നേതാവുമായ സുവേന്ദു അധികാരി ബിജെപിയിലെത്തിയതോടെയാണ് തൃണമൂലിന്റെ ശക്തി ക്ഷയിച്ചത്.

2011 മുതൽ ചെങ്കൊടിയും പിടിച്ച് നന്ദിഗ്രാമിലേക്ക് ആർക്കും പോകാൻ കഴിഞ്ഞിട്ടില്ല. ഇടത് ഭരണത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ നന്ദിഗ്രാം സംഭവത്തിനു ശേഷമാണ് പാർട്ടി പ്രവർത്തകർക്ക് അവിടെ കടന്നു ചെല്ലാൻ കഴിയാതിരുന്നത്.മമതയുടെ അപ്രതീക്ഷിത ഉയർച്ചയും രണ്ടാം വട്ടവും ഭരണം പിടിച്ചതും നന്ദിഗ്രാമിൽ നിന്ന് സിപിഎമ്മിനെ തുടച്ചു നീക്കുകയായിരുന്നു. സോനചുര ബാസ, തെഖാലി, കാളിചരൺപൂർ തുടങ്ങിയ മേഖലകളിൽ സിപിഎം എന്ന് ഉച്ചരിച്ചാൽ തന്നെ അടികിട്ടുന്ന അവസ്ഥയായിരുന്നു. ഒരു ചെങ്കൊടി പോലും ആ മേഖലകളിൽ ഉയർത്താൻ കഴിയുമായിരുന്നില്ല.

എന്നാൽ സംസ്ഥാനത്ത് ബിജെപി ശക്തിപ്രാപിച്ചതോടെയാണ് ജനാധിപത്യപരമായ അവകാശങ്ങൾ പുന:സ്ഥാപിക്കപ്പെട്ടത്. തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വത്തേയും ഫാസിസത്തേയും ചെറുത്തുകൊണ്ട് ബിജെപി ബംഗാളിൽ മുന്നേറ്റം ആരംഭിച്ചത് സിപിഎമ്മിനും സഹായകമായി. ഒരു പതിറ്റാണ്ടിലധികം കാലം അടച്ചിട്ടിരുന്ന നന്ദിഗ്രാമിലെ സിപിഎം പാർട്ടി ഓഫീസ് തുറന്നതു തന്നെ 2019 ൽ തൃണമൂലിനെ പ്രതിരോധിച്ച് ബിജെപി ശക്തമായ മുന്നേറ്റം നടത്തിയതോടെയാണ്. ചെങ്കൊടിയുമായി എത്താൻ കഴിയാതിരുന്ന മേഖലകളിൽ ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്താൻ സിപിഎം പ്രവർത്തകർക്ക് എത്താൻ കഴിയുന്നുണ്ട്. മമത ബാനർജിയുടേയും തൃണമൂലിന്റെയും വിരട്ടലുകൾക്ക് മറുപടി നൽകി ബിജെപി ശക്തിപ്രാപിച്ചതോടെയാണ് സിപിഎമ്മിന്‌ തൃണമൂൽ പേടിയില്ലാതെ ഈ മേഖലകളിൽ എത്താൻ കഴിഞ്ഞത്. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് മീനാക്ഷി മുഖർജിയാണ് നന്ദിഗ്രാമിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്നത്.

തൃണമൂൽ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ സിപിഎം പ്രവർത്തകർ ബിജെപി ഓഫീസിലേക്കെത്തിയ നിരവധി സംഭവങ്ങൾ ബംഗാളിൽ നടന്നിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തണലിൽ നിന്നായിരുന്നു സിപിഎം തൃണമൂൽ അക്രമങ്ങളിൽ നിന്ന് രക്ഷ നേടിയത്.

Tags: National 2021
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies