സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ചതുർമുഖം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ എത്തിയതായിരുന്നു താരം. തികച്ചും വ്യത്യസ്ഥമായ ഗെറ്റപ്പിലാണ് മഞ്ജു എത്തിയത്. അടുത്ത കാലത്തായി വ്യത്യസ്ത മേക്കോവറിലാണ് താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വെള്ള നിറത്തിലുള്ള ഷർട്ടും ബ്ലാക്ക് സ്‌കേർട്ടുമായിരുന്നു മഞ്ജുവിന്റെ വേഷം. ബാങ്‌സ് സ്റ്റൈലിലാണ് മഞ്ജുവിന്റെ ഹെയർ സ്റ്റൈൽ. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക്ക് ആണോ ഇതെന്നും ആരാധകർ ചോദിക്കുന്നു.
മലയാളത്തിന്റെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം എന്ന അവകാശവാദവുമായാണ് ചതുർമുഖം എത്തുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തിൽ നായകൻ. മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
❤️#ChathurMukhamMovie #ChathurMukham Thank you @insta_stories_of_sarath for the picture!
Posted by Manju Warrier on Thursday, March 25, 2021















