നിന്റെ തലയെന്താ പുറകോട്ട് തിരിഞ്ഞു പോയാ… കളി ആയിട്ടെങ്കിലും നാം ഇങ്ങനെ ചോദിക്കാറുണ്ട്. എന്നാല്‍ ഇവിടെ കളി കാര്യമാണ്. ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോരുത്തര്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ജനിച്ചു വീഴുന്ന എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരും ആരോഗ്യതികളും ആകണമെന്നില്ല. ജന്മനാ വിവിധ തരത്തിലുള്ള വൈകല്യങ്ങളുളള ആളുകളാണ് ഈ ഭൂമിയില്‍ പിറന്നു വീഴുന്നത്. അവരില്‍ ചിലതെല്ലാം ഡോക്ടര്‍മാരുടെ പരിശ്രമത്താല്‍ മാറ്റിയെടുക്കാനാകും. എന്നാല്‍ ചിലത് മരിക്കും വരെ അങ്ങനെ തന്നെ തുടരുകയും ചെയ്യും.
അത്തരത്തിലൊരു വൈകല്യവുമായി പിറന്നു വീണതാണ് ബ്രസീലിലെ ക്ലോഡിയോ വിയറ എന്ന ആണ്‍കുഞ്ഞ്. ഇത് വെറും വൈകല്യമല്ല കൈകാലുകള്‍ നെഞ്ചോട് ചേര്‍ന്ന് തല മുഴുവനായും പിന്നിലോട്ട് തിരിഞ്ഞു കിടക്കുന്ന ഒരു കുഞ്ഞ്.
കൈകാലുകള്‍ നെഞ്ചോട് ചേര്‍ന്നിരിക്കുന്നു. തല മുഴുവനായും പുറകോട്ട് തിരിഞ്ഞു കിടക്കുന്നു. കുഞ്ഞു ജനിച്ച ഉടനെ തന്നെ ഡോക്ടര്‍മാര്‍ വിധിയെഴുതി ഇരുപത്തി നാല് മണിക്കൂറിൽ മേല്‍ കുഞ്ഞിന് ആയുസ്സ് ഉണ്ടായിരിക്കുകയില്ല.
എന്നാല്‍ ക്ലോഡിയോയ്ക്ക് ഇന്ന് വയസ്സ് നാല്പത്തി നാലായി. ഇതുവരെ ജന്മനാ ഉള്ള വൈകല്യം ഒഴിച്ചാല്‍ ബാക്കി ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ല. കൗതുകകരമായ ഒരു വസ്തുവിനെ നോക്കുന്നതു പോലെയുളള തുറിച്ചു നോട്ടങ്ങളും പലതരത്തിലുള്ള പരിഹാസങ്ങളും കേട്ടിട്ടുണ്ട് എന്നാല്‍ അതൊന്നും ക്ലോഡിയോയെ തളര്‍ത്തിയില്ല. വായിക്കാനും എഴുതാനും ചെറുപ്പത്തില്‍ തന്നെ അമ്മ പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിയാണ് ക്ലോഡിയോ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. വൈകല്യങ്ങള്‍ ജന്മനാ ഉള്ളതാണ് അതിനെ അതിജീവിച്ച് മുന്നോട്ടു ജീവിക്കാന്‍ ശ്രമിക്കുക, അതാണ് ക്ലോഡിയോയുടെ ജീവിതം പഠിപ്പിക്കുന്നത്
Comments