റിയാദ്: സൗദി അറേബ്യയിൽ ഏകദിന കൊറോണ വൈറസ് കേസുകളിൽ തുടർച്ചയായ മൂന്നാം ദിവസവും വർദ്ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 531 കൊറോണ കേസുകൾ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 388325 കടന്നു. കൂടാതെ 7 മരണങ്ങളും 389 രോഗമുക്തിയും കൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 6650 ഉം രോഗമുക്തി 376947 ഉം ആയി ഉയർന്നു. തലസ്ഥാന നഗരമായ റിയാദിൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 4728 കേസുകൾ ആണ് നിലവിൽ ചികിത്സയിൽ ഉള്ളതിൽ 638 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments