വീട്ടിലെ വളര്‍ത്തു മൃഗങ്ങളെല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടവയാണ്. നമ്മുടെ വീട്ടിലെ ഒരു അംഗമായി തന്നെയാണ് അവയെ നാം കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ വീട്ടിലെ ആളുകളുടെ സ്വഭാവവും രീതികളും അവര്‍ക്ക് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യും. ചിലത് അവര്‍ അതുപോലെ തന്നെ അനുകരിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ വീട്ടിലെ വളര്‍ത്തു നായ യജമാനനെ അനുകരിച്ച ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. യജമാനന് ഒരു അപകടം പറ്റി. കാലു പൊട്ടി പ്ലാസ്റ്റര്‍ ഇടേണ്ടി വന്നു.
ശേഷം അയാള്‍ക്ക് നടക്കാന്‍ പ്രയാസം ഉണ്ടായിരുന്നു. ഞൊണ്ടിയാണ് അദ്ദേഹം നടന്നിരുന്നത്. എന്നാല്‍ അടുത്ത ദിവസം മുതല്‍ അയാളുടെ വളര്‍ത്തു നായയും തന്നെ പോലെ ഞൊണ്ടി നടക്കുന്നു. കാരണം അറിയാന്‍ മൃഗഡോക്ടറെ കാണിച്ചെങ്കിലും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഡോക്ടറെ കാണിച്ച് തിരികെ വീട്ടില്‍ വന്ന ശേഷവും നായ ഞൊണ്ടാന്‍ തുടങ്ങി. എന്നാല്‍ വീട്ടില്‍ ആരെങ്കിലും വരുമ്പോള്‍ മാത്രമോ അല്ലെങ്കില്‍ പരിചയമില്ലാത്ത ആരെയെങ്കിലും കാണുന്ന സമയത്തോ മാത്രമേ നായക്ക് ഞൊണ്ടല്‍ ഉളളൂ.
പിന്നീടാണ് കാര്യം മനസ്സിലായത്. അപകടം സംഭവിച്ച് കാലിന് പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്റെ യജമാനനനോട് എല്ലാവരും സ്നേഹം കാണിക്കുന്നു. വരുന്നവരെല്ലാം തന്നെ സ്നേഹത്തോടെ പെരുമാറുന്നു. കൂടാതെ ഫ്രൂട്ട്സും നല്കുന്നു. എല്ലാം അടുത്തെത്തിക്കുന്നു. അദ്ദേഹത്തെ പോലെ ഞൊണ്ടിയാല്‍ തനിക്കും ഇതുപോലെ തന്നെ എല്ലാം ലഭിക്കുമെന്ന് മനസ്സിലാക്കിയാണ് നായ അഭിനയിച്ചത്. നായയുടെ അഭിനയത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ വീട്ടുകാര്‍ക്ക് ചിരിയടക്കാനായില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ വൈറലായി കൊണ്ടിരിക്കുകയാണ് സ്നേഹവും കരുതലും ഭക്ഷണവും കിട്ടാന്‍ ഞൊണ്ടല്‍ അഭിനയിച്ച നായയുടെ കഥ.
Comments