നമ്മുടെ അടുത്ത കൂട്ടുകാര്‍ മുതല്‍ വളരെ അടുത്ത ബന്ധുക്കള്‍ വരെയുള്ളവരെ നമ്മള്‍ ഒരുപോലെ പറ്റിക്കാറുണ്ട്. ഒരു രസത്തിനു വേണ്ടി ആളുളെ കളിപ്പിക്കാനായി ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പലതരം പരിപാടികള്‍ക്ക് രൂപം നല്‍കുന്നതും പതിവാണ്.
എന്നാല്‍ ഇത് മനുഷ്യര്‍ക്ക് മാത്രം ബാധകമായ ഒരു കാര്യമല്ല, മൃഗങ്ങള്‍ക്കും ഇതൊക്കെ ആകാം എന്ന തരത്തിലുളള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞു കിളിയാണ് താരം. ചത്ത പോലെ കിടന്ന് പൂച്ചയെ പറ്റിക്കുന്ന ഈ കിളിയുടെ വീഡിയോ ആണ് വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. പൂച്ചയും ഒരു കിളിയും മാത്രമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. കിളിയെ പിടികൂടി വിശ്രമിക്കുകയാണ് പൂച്ച.
എന്നാല്‍ കിളി ചത്തു പോയി എന്നാണ് പൂച്ച കരുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൂച്ച കിളിയുടെ മേലുള്ള പിടി വിട്ടു. ഞൊടിയിടയില്‍ തന്നെ ചത്തു കിടന്ന പോലെ അഭിനയിച്ചു കിടന്ന കിളി പറന്നു പോകുകയും ചെയ്തു. വീഡിയോയുടെ അവസാനത്തില്‍ കിളിയെ പിടി കൂടാന്‍ പിന്നാലെ പൂച്ച ഓടുന്നതും കാണാം. സുശാന്ത നന്ദ ഐഎഫ്എസ് ആണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടന്ന് വൈറലാകുകയും ചെയ്തു.
Comments