നിർദ്ദിഷ്ട സമയത്തിനുള്ളിൽ വേതനം സംബന്ധിച്ച പൂർണ്ണമായ ഡാറ്റ രജിസ്റ്റർ ചെയ്യണം എന്ന് സൗദി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് അറിയിച്ചു
റിയാദ് : സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവരുടെ വേതന വിവരങ്ങൾ നിശ്ചയിച്ച സമയത്തിനുള്ളിൽ കൃത്യമായി നല്കിയിട്ടില്ലാത്ത തൊഴിലുടമകളോട് അവ എത്രയും വേഗം നൽകാൻ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) ആവശ്യപ്പെട്ടു. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ വേതനം സംബന്ധിച്ച പൂർണ്ണമായ ഡാറ്റ നൽകിയിട്ടില്ലെങ്കിൽ മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന വ്യവസ്ഥകൾക്കനുസൃതമായി വേതനം ഗോസി തന്നെ നിർണ്ണയിക്കുകയും അംഗീകരിക്കുകയും ചെയ്യും.
ചില തൊഴിലുടമകൾ പ്രവാസി തൊഴിലാളികളുടെ പൂർണ്ണ വേതന വിവരങ്ങൾ നൽകിയിട്ടില്ല എന്ന് ഗോസി കണ്ടെത്തിയതിനെ തുടർന്നാണ് ശമ്പളം സംബന്ധിച്ച ഡാറ്റ പൂർത്തിയാക്കാൻ തൊഴിലുടമകൾക്ക് ഗ്രേസ് പിരീഡ് നൽകിയത്.
Comments