റായ്പൂർ: അതിശക്തമായ കമ്യൂണിസ്റ്റ് ഭീകരവേട്ട തുടരാനുറച്ച് സുരക്ഷാ വിഭാഗം. ആയിരം സൈനികരെ വിന്യസിച്ചുകൊണ്ടാണ് സേന പ്രദേശം വളഞ്ഞി രിക്കുന്നത്. ബീജാപൂരിലെ വനമേഖലയും സുക്മയിലെ മേഖലയും ചേരുന്നിടത്താണ് അതിശക്തമായ ആക്രമണം നടന്നത്. ഭീകരർ ആക്രമണം നടത്തുന്ന രഹസ്യ സ്ഥലങ്ങൾ കണ്ടെത്തിയാണ് സൈന്യത്തിന്റെ നീക്കം
നാല് സേനാ വിഭാഗങ്ങളാണ് കമ്യൂണിസ്റ്റ്് ഭീകരർക്കെതിരെ തെരച്ചിലി നിറങ്ങിയത്. താരേം റിസർവ്വ് ക്യാമ്പിലെ ആറ് സംഘങ്ങളാണ് ഡിസ്ട്രിക്ട് റിസർവ്വ് പോലീസിലുള്ളത്. ഇവർക്കൊപ്പം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ഒരു കമ്പനിയും ഒരു കോബ്രാ ടീമുമാണ് കഴിഞ്ഞ ദിവസം ഭീകരർക്കെതിരെ പോരാടിയത്. വനത്തിലേക്ക് 12 കിലോമീറ്റർ ദൂരത്ത് വെച്ചാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. ഇതിനപ്പുറം കടന്നുള്ള ആക്രമണത്തിനും സമീപത്തെ മറ്റ് ജില്ലാ അതിർത്തികൾ അടച്ചുകൊണ്ടുള്ള ആക്രമണത്തിനുമാണ് സേന തയ്യാറെടുക്കുന്നത്.
ഝിരാഗാവ്, തെക്കലാഗുദേം എന്നീ രണ്ടു ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് കമ്യൂണിസ്റ്റ് ഭീകരർ തമ്പടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ ഗ്രാമങ്ങളിലെ ഒരു വീട്ടിലും ആരേയും കാണാത്തതിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.















