തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ലോകായുക്തയുടെ കണ്ടെത്തൽ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധു നിയമനത്തിൽ ജലീൽ തെറ്റുകാരനാണെന്ന് ലോകായുക്ത കണ്ടെത്തിയതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.
പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ജലീൽ തന്റെ ബന്ധുവായ അബീദ്നെ ന്യൂനപക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ജലീൽ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്. വരും ദിവസങ്ങളിൽ സർക്കാരിന്റെ കൂടുതൽ അഴിമതികൾ പുറത്തു വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments