സ്ത്രീകളെ ആകര്‍ഷിക്കുന്ന വസ്തുക്കളില്‍ ഒന്നാണ് ഹാന്‍ഡ് ബാഗുകള്‍. വ്യത്യസ്ത തരത്തിലുള്ള ഹാന്‍ഡ് ബാഗുകള്‍ ഇന്ന് ലഭ്യമാണ്. വിവിധ വലുപ്പത്തിലും ആകൃതിയിലും മെറ്റീരിയലുകളിലുമുള്ള ബാഗുകള്‍ ഇന്ന് വിപണിയില്‍ സജീവമാണ്. എന്നാല്‍ അവയില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു ബാഗാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത്. സാധാരണയായി ഹാന്‍ഡ് ബാഗ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നം ഏറെ വ്യത്യസ്തമാണ് ഫാഷന്‍ ലോകത്ത് തരംഗമായി മാറി കൊണ്ടിരിക്കുന്ന ഈ ഹാന്‍ഡ് ബാഗ്.
പറക്കും ബാഗ് എന്നാണ് ഈ നൂതന ഹാന്‍ഡ് ബാഗിനെ വിശേഷിപ്പിക്കുന്നത്. വെറും പേര് കൊണ്ടു മാത്രമല്ല ആകൃതി കൊണ്ടും ഇതൊരു പറക്കും ബാഗാണ്. കാരണം പേര് സൂചിപ്പിക്കുന്നതു പോലെ ഒരു വിമാനത്തിന്റെ ആകൃതിയാണ് ഈ ബാഗിനുളളത്. വേറിട്ട ഡിസൈനുകളില്‍ ബാഗുകള്‍ നിര്‍മിച്ച് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയിട്ടുള്ള ആഡംബര ബ്രാന്‍ഡ് ആയ ലൂയി വിറ്റാന്‍ ആണ് ഈ ബാഗിന്റെ നിര്‍മാണത്തിന് പിന്നില്‍. അമേരിക്കന്‍ ഡിസൈനറായ വിര്‍ജില്‍ അബ്ലോഹ് ആണ് ബാഗ് രൂപകല്പന ചെയ്തിരിക്കുന്നത്.
ലൂയി വിറ്റാന്റെ എല്ലാ ബാഗുകളും പെട്ടന്നു തന്നെ ഫാഷന്‍ ലോകത്ത് ട്രെന്‍ഡിങ് ആകാറുണ്ട്. അത്തരത്തില്‍ ഈ പുതിയ ബാഗ് ഡിസൈനും സമൂഹ മാധ്യമങ്ങളിലും ട്രെന്‍ഡിങ് ആയി കൊണ്ടിരിക്കുകയാണ്. പറക്കും ബാഗ് എന്ന പേരിലാണ് ഈ ബാഗ് സമൂഹ മാദ്ധ്യമങ്ങളിലും ഫാഷന്‍ ലോകത്തുമെല്ലാം ശ്രദ്ധ നേടുന്നത്. ലൂയി വിറ്റാന്റെ ഈ വര്‍ഷത്തെ വിന്റര്‍ കളക്ഷന്റെ ഭാഗമാണ് ഈ ബാഗ്. ഏകദേശം മുപ്പത് ലക്ഷം രൂപയാണ് ഈ ബാഗിന്റെ വില.
Comments