കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മാഗി ന്യൂഡില്‍സ്. രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഈ വിഭവം പലരുടെയും പ്രിയ ഭക്ഷണമാണ്. മുന്‍പ് മാഗിയില്‍ തൈര് ഒഴിച്ചു കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. വ്യത്യസ്തമായ രണ്ട് രുചികള്‍ ചേര്‍ത്ത് വിചിത്രമായ ഫുഡ് കോമ്പിനേഷന്‍ ഉണ്ടാക്കല്‍ ഇന്ന് പലരുടെയും ഹോബിയായി മാറിയിട്ടുണ്ട്. അത്തരത്തിലൊരു ഫുഡ് കോമ്പിനേഷന്‍ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാ വിഷയം. മാഗി ന്യൂഡില്‍സ് കൊണ്ട് വ്യത്യസ്തവുമായി ഒരു വിഭവം കൂടി തയ്യാറാക്കിയിരിക്കുന്നു.
മാഗി ന്യൂഡില്‍സ് കൊണ്ടുളള ലഡ്ഡു ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്. ഷുഗര്‍ കപ്പ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് മാഗി ന്യൂഡില്‍സ് കൊണ്ടുളള ലഡ്ഡവിന്റെ ചിത്രം പ്രചരിക്കുന്നത്. മാഗിയോടൊപ്പം ശര്‍ക്കര ചേര്‍ത്ത് ആണ് ഈ മാഗി ലഡ്ഡു തയ്യാറാക്കുന്നത്. ലഡ്ഡുവിന്റെ മുകളില്‍ അലങ്കാരത്തിനായി കശുവണ്ടിയും ഉണ്ട്. സംഭവം വൈറലായതോടെ മാഗി പ്രേമികള്‍ വിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തു.
മാഗിയോടുള്ള ക്രൂരതയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത് മാഗി ന്യൂഡില്‍സ്. അതുകൊണ്ടു തന്നെ കുട്ടികളുടെ മനസ്സ് കീഴടക്കാന്‍ മസാല മാഗി ന്യൂഡില്‍സ്, ചിക്കന്‍ മാഗി ന്യൂഡില്‍സ്, തുടങ്ങി പല തരത്തിലുളള മാഗി ന്യൂഡില്‍സ് ഇന്ന് വിപണിയില്‍ സജീവമാണ്. മാഗി കൊണ്ടുളള ഏതു തരം വിഭവവും കുട്ടികള്‍ക്ക് പ്രിയമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ മാഗി ന്യൂഡില്‍സ് കൊണ്ടുളള ലഡ്ഡുവിന് സൈബര്‍ ലോകത്ത് വിമര്‍ശനങ്ങള്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ പലവിധ അഭിപ്രായങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.
Comments