ചിരിക്കാം , ചിരിക്കാം , ചിരിച്ചു കൊണ്ടിരിക്കാം ..... ഇതാണ് കേരളത്തിന്റെ പുഞ്ചിരി അമ്മച്ചി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ചിരിക്കാം , ചിരിക്കാം , ചിരിച്ചു കൊണ്ടിരിക്കാം ….. ഇതാണ് കേരളത്തിന്റെ പുഞ്ചിരി അമ്മച്ചി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2021, 10:13 am IST
FacebookTwitterWhatsAppTelegram

ദൈവത്തിന്റെ പ്രസാദമാണ് ചിരി. ഒപ്പം ചിരി ആരോഗ്യവും സൗന്ദര്യവും കൂട്ടുന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ നാം കേട്ടിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും എപ്പോഴും ചിരിച്ചു കൊണ്ട് സന്തോഷത്തോടെ ഇരിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ…. ജീവിതത്തില്‍ പലകാരണങ്ങളാല്‍ ചിരിക്കാന്‍ മറന്നു പോയ ഒരുപാട് ആളുകളുണ്ട് നമുക്കുചുറ്റും. എന്നാല്‍ ഇവരെല്ലാം കണ്ടുപഠിക്കണം ഈ പുഞ്ചിരി അമ്മച്ചിയെ. ഈ അമ്മച്ചി എപ്പോഴും ചിരിയാണ് എന്തു പറഞ്ഞാലും ചിരിയാണ്. നിര്‍ത്താതെയുള്ള ചിരി. ആ ചിരിയിലൂടെ വാരിവിതറുന്നത് സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും വിവിധ വര്‍ണ്ണങ്ങളാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുകയാണ് ആ നിഷ്‌കളങ്കമായ പുഞ്ചിരി.

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കാരോട് അമ്പിളികോണത്താണ് തൊണ്ണൂറ്റി ആറുകാരിയായ പങ്കജാക്ഷിയമ്മ താമസിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ പോലെ പങ്കജാക്ഷിയമ്മയെ വിളിക്കുന്നത് പുഞ്ചിരി അമ്മച്ചി എന്നാണ്. മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും ഉള്‍പ്പെടെ അഞ്ച് മക്കളാണ് പങ്കജാക്ഷിയമ്മയ്‌ക്കുളളത്. ചെറുപ്പത്തില്‍ തന്നെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഇവര്‍ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തി വലുതാക്കിയത്. നിഷ്‌കളങ്കമായ മോണ കാട്ടിയുള്ള പുഞ്ചിരി അമ്മച്ചിയെ എല്ലാവര്‍ക്കും ഒരു പോലെ പ്രിയമാണ്. കുട്ടികളാണ് കൂട്ടുകാര്‍.

തൊണ്ണൂറ്റി ആറ് വയസ്സായെങ്കിലും പുഞ്ചിരി അമ്മച്ചിയുടെ ചിരിക്ക് ഇപ്പോഴും മധുരപ്പതിനേഴാണ്. ജീവിതത്തില്‍ പലപ്പോഴും സങ്കടമുള്ള അവസ്ഥ വന്നിട്ടുണ്ടെങ്കിലും പുഞ്ചിരിയോടെ നേരിടാനാണ് ഈ അമ്മച്ചിക്ക് ഇഷ്ടം. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നതിന് കാരണം എന്തെന്ന് ചോദിച്ചാല്‍ ദൈവത്തിന്റെ ഇഷ്ടം എന്നാണ് പുഞ്ചിരി അമ്മച്ചിയുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ താരമായി കഴിഞ്ഞ പുഞ്ചിരി അമ്മച്ചിയെ തേടി സിനിമയില്‍ നിന്നുവരെ വിളിയെത്തി. എങ്കിലും അഭിനയത്തില്‍ തനിക്ക് താത്പര്യമില്ലെന്നാണ് പുഞ്ചിരി അമ്മച്ചിയുടെ മറുപടി. പുഞ്ചിരി അമ്മച്ചിയെ കാണുന്ന ആരും ഒരുവട്ടമെങ്കിലും ഒന്ന് പുഞ്ചിരിക്കാതിരിക്കില്ല. അത്രയ്‌ക്ക് നിഷ്‌കളങ്കമാണ് ആ ചിരി.

Tags: social media viral
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies