മലയാളി പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടക്കുന്ന നിരവധി സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങള്‍ ഉണ്ട്. ആ പട്ടികയില്‍ പെടുന്ന ഒരു ചിത്രമാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന തലയണമന്ത്രം. പ്രേക്ഷകര്‍ക്കിടയില്‍ വലിയ വിജയം സമ്മാനിച്ച ഈ കുടുംബ ചലച്ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. തലയണ മന്ത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. എന്നാല്‍ തലയണമന്ത്രം എന്ന ചിത്രത്തില്‍ ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞു ഞെട്ടിച്ച ഈ കൊച്ചുമിടുക്കി ആരാണെന്ന് അറിയുമോ… അത് ആരാണ് എന്ന് അറിഞ്ഞതിന്റെ അമ്പരപ്പിലാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം.

ചിത്രത്തില്‍ ഉര്‍വശിയും ശ്രീനിവാസനും താമസിച്ചിരുന്ന കോളനിയിലെ ജോര്‍ജിന്റെയും ജിജിയുടെയും മകളായി രംഗത്തെത്തിയത് മറ്റാരുമല്ല, നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സിന്ധു വര്‍മ്മയാണ്. ഇപ്പോള്‍ മമ്മൂട്ടി നായകനായെത്തിയ ഹിറ്റ് ചിത്രമായ പ്രീസ്റ്റില്‍ പ്രധാന കഥാപാത്രമായ സിസ്റ്റര്‍ മഗ്ദലിന്റെ വേഷത്തിലെത്തില്‍ എത്തിയിരിക്കുകയാണ് സിന്ധു വര്‍മ്മ. പ്രീസ്റ്റിനു മുന്‍പും നിരവധി ചലച്ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ ക്രിസ്തുവിനു ശേഷം എന്ന നാദിര്‍ഷ ചിത്രത്തില്‍ വേഷമിടാന്‍ തയ്യാറെടുക്കുകയാണ് താരം.
സീരിയലിലൂടെയാണ് സിന്ധു മിനി സ്‌ക്രീന്‍ രംഗത്തേക്ക് എത്തുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സിന്ധു വര്‍മ്മ. അമ്മ വേഷങ്ങളില്‍ എത്തി തകര്‍പ്പന്‍ അഭിനയ പ്രകടനം കാഴ്ചവയ്‌ക്കുന്ന താരത്തിന് ആരാധകര്‍ ഏറെയാണ്.തലയണ മന്ത്രത്തില്‍ ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞ് പേടിപ്പിച്ച ആ കൊച്ചുകുട്ടി സിന്ധു വര്‍മ്മയാണ് എന്നറിഞ്ഞതിന്റെ അമ്പരപ്പ് ഇതുവരെയും പ്രേക്ഷകരില്‍ നിന്ന് മാറിയിട്ടില്ല. നടന്‍ ജഗന്നാഥവര്‍മ്മയുടെ മകനും സിനിമാ- മിനിസ്‌ക്രീന്‍ താരവുമായ മനുവര്‍മ്മയുടെ ഭാര്യ കൂടിയാണ് സിന്ധു വര്‍മ.















