ആധുനികമായ ചികിത്സാസംവിധാനങ്ങൾധാരാളമുണ്ടെങ്കിലും ചില രോഗങ്ങളുടെ മുന്നിൽ വൈദ്യശാസ്ത്രവും പരാജയം സമ്മതിക്കുന്നു. പഴയകാല കേരളത്തിൽ രോഗശമനത്തിന് ധന്വന്തരീഭജനവും സേവയും സാർവത്രികമായിരുന്നു.
പ്രസിദ്ധമായ ധന്വന്തരീ ക്ഷേത്രങ്ങൾക്ക് പേരുകേട്ട പ്രദേശമാണ് കേരളം. മരുത്തോർവട്ടം, നെല്ലുവായ്, തോട്ടുവാ എന്നിവയെല്ലാം പ്രശസ്തമായ ധന്വന്തരീ ക്ഷേത്രങ്ങളാണ്. ധന്വന്തരീ ക്ഷേത്രങ്ങളിൽ രോഗശാന്തിക്ക് വഴിപാടും മരുന്നു സേവയുമുണ്ട്. ധന്വന്തരിയെ സേവിച്ച് രോഗം മാറിയ കഥകളും, വൈദ്യവൃത്തിയിൽ അഗ്രഗണ്യന്മാരായ വൈദ്യന്മാരുടെ കഥകളും ധാരാളമുണ്ട്. രോഗം മാറാൻ ധന്വന്തരീ മന്ത്രമുരുക്കഴിക്കുന്നത് ഫലപ്രദമാണ്.
ധന്വന്തരിമഹം വന്ദേ
വിഷണുരൂപം ജനാർദനം
യസ്യ കാരുണ്യഭാവേന
രോഗമുക്തോ ഭവേജ്ജനാ
ഈ മന്ത്രം നിത്യേന ജപിച്ചാൽ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
Comments